Saiju Kurup | ലോറി ഡ്രൈവർ പാപ്പച്ചനും കടമുണ്ടോ? സൈജു കുറുപ്പിന്റെ പുതിയ ചിത്രം 'പാപ്പച്ചൻ ഒളിവിലാണ്'

Last Updated:

ഒരു ലോറി ഡ്രൈവറായ പാപ്പച്ചന്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ത്രില്ലർ മൂഡിൽ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്

പാപ്പച്ചൻ ഒളിവിലാണ്
പാപ്പച്ചൻ ഒളിവിലാണ്
സൈജു കുറുപ്പ് (Saiju Kurup) നായകനായി നവാഗതനായ സിൻ്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന് പേര് നൽകി. ദുൽഖർ സൽമാന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കോതമംഗലം, കുട്ടമ്പുഴ എന്നിവിടങ്ങളിലായാണ് പൂർത്തിയായത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പാപ്പച്ചനെ അവതരിപ്പിക്കുന്ന സൈജു കുറുപ്പിൻ്റെ ജന്മദിനത്തിലാണ് സിനിമയുടെ പേര് വെളിപ്പെടുത്തിയത്.
വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൻ്റെ നേർക്കാഴ്ച്ചയാണ് ചിത്രമെന്നു പറയാം. ഇവിടുത്തെ ഒരു ലോറി ഡ്രൈവറായ പാപ്പച്ചന്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ത്രില്ലർ മൂഡിൽ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
advertisement
ശ്രിന്ദയും ദർശനയുമാണ് (സോളമന്റെ തേനീച്ചകൾ ഫെയിം) നായികമാർ. വിജയരാഘവൻ, അജു വർഗീസ്, ജോണി ആന്റണി, കോട്ടയം നസീർ, ജോളി ചിറയത്ത്, ശരൺ രാജ്, ഷിജു മാടക്കര എന്നിവർക്കൊപ്പം സംവിധായകൻ ജിബു ജേക്കബ്ബും സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
ഹരിനാരായണൻ, സിന്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. ജീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവഹിക്കുന്നു.
കലാ സംവിധാനം – വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ, മേക്കപ്പ് – മനോജ്, കിരൺ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ – ലിബിൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, പി.ആർ.ഒ.- വാഴൂർ ജോസ്, എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Saiju Kurup | ലോറി ഡ്രൈവർ പാപ്പച്ചനും കടമുണ്ടോ? സൈജു കുറുപ്പിന്റെ പുതിയ ചിത്രം 'പാപ്പച്ചൻ ഒളിവിലാണ്'
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement