കാറിനുള്ളിൽ ഒറ്റഷോട്ടിൽ പൂർത്തിയാക്കിയ 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' ഡിജിറ്റൽ റിലീസ് ചെയ്തു

Last Updated:

Santhoshathinte Onnam Rahasyam movie released on digital platform | റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി, നീരജ് രാജേന്ദ്രൻ എന്നിവരാണ് അഭിനേതാക്കൾ

സന്തോഷത്തിന്റെ ഒന്നാം രഹസ്യം
സന്തോഷത്തിന്റെ ഒന്നാം രഹസ്യം
റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി, നീരജ് രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോൺ പാലത്തറ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സന്തോഷത്തിന്റെ ഒന്നാം ദിവസം' (Joyful Mystery) സൈന പ്ലേ ഒടിടി യിൽ റിലീസായി.
ലിവിംങ് ടുഗെതറിലൂടെ ഒന്നിച്ച് മുന്നോട്ട് പോകുന്ന മാധ്യമ പ്രവർത്തകയായ മരിയയുടെയും അഭിനയ മോഹിയായ ജിതിന്റെയും ജീവിത മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഒരു കാറിനുള്ളിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ഈ ചിത്രം മധുരവും കയ്പും നിറഞ്ഞ അവരുടെ ബന്ധത്തിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്നു.
കാറിനുള്ളിൽ 85 മിനിറ്റ് നീളുന്ന സിംഗിൾ ഷോട്ടിലാണ് ചിത്രം പൂർത്തിയാക്കിയത്. നീരജ രാജേന്ദ്രൻ, അർച്ചന പത്മിനി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
'വൈറസ്' എന്ന സിനിമയിൽ നിപ പോരാട്ടത്തിൽ ജീവൻ നഷ്‌ടപ്പെട്ട നേഴ്സ് ലിനിയുടെ കഥാപാത്രമായാണ് റിമ ഏറ്റവുമൊടുവിൽ സ്‌ക്രീനിലെത്തിയത്. ഹാഗർ എന്ന സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. 2021ൽ റിമയുടെ മറ്റു ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ.
advertisement
2019 ൽ റിലീസായ 'പതിനെട്ടാം പടിയിൽ' സ്കൂൾ വിദ്യാർത്ഥിയായ ഗിരിയെ അവതരിപ്പിച്ച് ജിതിൻ ശ്രദ്ധ നേടിയിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ മൂത്ത മകനാണ് ജിതിൻ. തന്നെക്കാൾ പകുതിയോളം പ്രായമുള്ള കഥാപാത്രമായാണ് പതിനെട്ടാം പടിയിൽ ജിതിൻ പ്രത്യക്ഷപ്പെട്ടത്.
ഷിജോ കെ. ജോർജ്ജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജി ബാബു നിർവഹിക്കുന്നു. സംഗീതം- ബേസിൽ ജോസഫ്, സൗണ്ട് ഡിസൈൻ- അരുൺ വർമ്മ, കോസ്റ്റ്യൂസ്- സ്വപ്ന റോയി, ഡിസൈൻ- ദിലീപ് ദാസ്. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് പ്രേക്ഷകരുടെ അംഗീകാരം നേടിയ ചിത്രമാണ് 'സന്തോഷത്തിന്റെ ഒന്നാം ദിവസം'. വാർത്താ പ്രചരണം-എ എസ് ദിനേശ്.
advertisement
മണിരത്നത്തിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പൊന്നിയിൻ സെൽവന്റെ' ചിത്രീകരണം പുതുച്ചേരിയിൽ പുനരാരംഭിച്ചു. ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന നടൻ കാർത്തി അടുത്തയാഴ്ച ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലുതും ബിഗ് ബഡ്ജറ്റുമായ ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ'. ചിത്രത്തിന്റെ ആദ്യ ഭാഗം 2022ൽ പുറത്തിറങ്ങും.
advertisement
ഒരു റിപ്പോർട്ട് അനുസരിച്ച് ടീം ഒരു ഷെഡ്യൂൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്, അത് ഹൈദരാബാദിലോ മധ്യപ്രദേശിലോ ചിത്രീകരിക്കും.
നെറ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നവരസ വെബ്സീരീസുമായി ബന്ധപ്പെട്ട മാധ്യമ കൂടിക്കാഴ്ചയിൽ, 'പൊന്നിയിൻ സെൽവന്റെ' 75 ശതമാനം ഷൂട്ടിംഗ് പൂർത്തിയാക്കിയതായി മണിരത്നം സ്ഥിരീകരിച്ചു.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറക്കിയിരുന്നു. ആദ്യ ഷെഡ്യൂളിന്റെ ഒരു പ്രധാന ഭാഗം ചിത്രീകരിച്ചത് തായ്‌ലൻഡിലാണ്.
പൊന്നിയിൻ സെൽവനെ ഒരു സിനിമയാക്കി മാറ്റുകയെന്നത് മണിരത്നത്തിന്റെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൾ‌മൊഴി വർ‌മ്മന്റെയും ചോള രാജവംശത്തിൻറെയും കഥയാണ് പൊന്നിയിൻ സെൽ‌വൻ പിന്തുടരുന്നത്.
advertisement
ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, ത്രിഷ, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, അശ്വിൻ കകുമാനു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തും.
മലയാളം വാർത്തകൾ/ വാർത്ത/Film/
കാറിനുള്ളിൽ ഒറ്റഷോട്ടിൽ പൂർത്തിയാക്കിയ 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' ഡിജിറ്റൽ റിലീസ് ചെയ്തു
Next Article
advertisement
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
  • സഹപാഠിയുടെ വീട്ടിൽ നിന്ന് 36 പവൻ സ്വർണം മോഷ്ടിച്ച ആന്ധ്രാ സ്വദേശിനി മുംബൈയിൽ പോലീസ് പിടിയിൽ.

  • മോഷണത്തിന് ശേഷം ഗുജറാത്തിൽ പട്ടാളത്തിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് പ്രതി അധികൃതരെ വിശ്വസിപ്പിച്ചു.

  • മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണവുമായി പ്രതി ടാൻസാനിയയിലേക്ക് കടന്നതായി പോലീസ് അറിയിച്ചു.

View All
advertisement