• HOME
  • »
  • NEWS
  • »
  • film
  • »
  • Christopher teaser | അന്വേഷണ ഏജൻസിയുടെ തലവനായ ക്രിസ്റ്റഫർ; മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാമത് ടീസർ കാണാം

Christopher teaser | അന്വേഷണ ഏജൻസിയുടെ തലവനായ ക്രിസ്റ്റഫർ; മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാമത് ടീസർ കാണാം

ഫെബ്രുവരി 9ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും

ക്രിസ്റ്റഫർ

ക്രിസ്റ്റഫർ

  • Share this:

    മമ്മൂട്ടിയെ (Mammootty) നായകനാക്കി ബി. ഉണ്ണികൃഷ്ണൻ (B. Unnikrishnan) സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ സെക്കന്റ് ടീസർ പുറത്തിറങ്ങി. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫറിൽ DPCAW എന്ന അന്വേഷണ ഏജൻസിയുടെ തലവനായ ക്രിസ്റ്റഫർ എന്ന ടൈറ്റിൽ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ കൂടിയാണ് ചിത്രം. ഫെബ്രുവരി 9ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും.

    താരങ്ങളായ വിനയ് റായ്, ശരത് കുമാർ എന്നിവർ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ‘ക്രിസ്റ്റഫർ’. ആർ.ഡി. ഇല്യൂമിനേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. സ്നേഹയും, അമല പോളും, ഐശ്വര്യ ലക്ഷ്മിയുമാണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ക്രിസ്റ്റഫർ’.

    ‘ആറാട്ട്’ എന്ന ചിത്രത്തിന് ശേഷം ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ക്രിസ്റ്റഫർ’. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

    ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ.: പി. ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ.

    Published by:user_57
    First published: