ഇന്റർഫേസ് /വാർത്ത /Film / The Kerala Story | ഭീഷണി സന്ദേശം: 'ദി കേരള സ്റ്റോറി' സിനിമാ പ്രവർത്തകർക്ക് സുരക്ഷയൊരുക്കി മുംബൈ പോലീസ്

The Kerala Story | ഭീഷണി സന്ദേശം: 'ദി കേരള സ്റ്റോറി' സിനിമാ പ്രവർത്തകർക്ക് സുരക്ഷയൊരുക്കി മുംബൈ പോലീസ്

ദി കേരള സ്റ്റോറി

ദി കേരള സ്റ്റോറി

വീട്ടിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങരുതെന്നും ഈ കഥയിലൂടെ അവർ ഒരു നല്ല കാര്യവും ചെയ്തില്ലെന്നും സന്ദേശത്തിൽ പറയുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

‘ദി കേരള സ്റ്റോറി’ (The Kerala Story) എന്ന സിനിമയുടെ അണിയറപ്രവർത്തകർക്ക് അജ്ഞാത നമ്പറിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതായി മുംബൈ പോലീസ്. അജ്ഞാത നമ്പറിൽ നിന്ന് ഒരു ക്രൂ അംഗത്തിന് സന്ദേശം ലഭിച്ചതായി ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ പോലീസിനെ അറിയിച്ചു.

വീട്ടിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങരുതെന്നും ഈ കഥയിലൂടെ അവർ ഒരു നല്ല കാര്യവും ചെയ്തില്ലെന്നും, സന്ദേശത്തിൽ പറഞ്ഞയാളെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

ക്രൂ അംഗത്തിന് പോലീസ് സുരക്ഷ ഒരുക്കിയെങ്കിലും രേഖാമൂലം പരാതി ലഭിക്കാത്തതിനാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ ‘ദ കേരള സ്റ്റോറി’ നിരോധിച്ചിരുന്നു. ‘സമാധാനം നിലനിർത്തുന്ന’തിനായും ‘വെറുപ്പും അക്രമവും’ ചെറുക്കനും വേണ്ടിയാണിതെന്നാണ് വിശദീകരണം.

Also read: The Kerala Story | ‘ദി കേരള സ്റ്റോറി’ സിനിമയ്ക്ക് ഉത്തർപ്രദേശിൽ നികുതി ഒഴിവാക്കി യോഗി ആദിത്യനാഥ്

ചിത്രം നിരോധിച്ച ആദ്യ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി. വിവാഹത്തിലൂടെ മതം മാറി ഐസിസ് ക്യാമ്പുകളിലേക്ക് കടത്തുന്ന മൂന്ന് സ്ത്രീകളുടെ ദുരനുഭവമാണ് ‘ദി കേരള സ്റ്റോറി’ പറയുന്നത്.

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ഉത്തർപ്രദേശിലും സിനിമയെ നികുതി രഹിതമാക്കിയപ്പോഴും ചിത്രത്തിന് മേലുള്ള രാഷ്ട്രീയ പ്രതിഷേധം തുടരുകയാണ്.

“ഇത് വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്താനുമാണ്,” സിനിമ നിരോധിക്കാനുള്ള തീരുമാനത്തെ കുറിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിൽ നിന്നും നീക്കം ചെയ്യാൻ മുഖ്യമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

തീരുമാനത്തിനെതിരെ നിയമപരമായ വഴികൾ തേടുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ പറഞ്ഞു.

“സംസ്ഥാന സർക്കാർ ഞങ്ങൾ പറയുന്നത് കേൾക്കുന്നില്ലെങ്കിൽ, ഞങ്ങൾ നിയമപരമായ വഴികൾ അന്വേഷിക്കും. എന്നിരുന്നാലും, ഞങ്ങൾ സ്വീകരിക്കുന്ന ഏത് വഴിയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും,” ഷാ ANI-യോട് പറഞ്ഞു.

സുദീപ്തോ സെൻ സംവിധാനം ചെയ്ത്, വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച്ച ചിത്രം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് കടുത്ത എതിർപ്പിന് കാരണമായി മാറിയിരുന്നു.

അദ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് ‘ദി കേരള സ്റ്റോറി’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

First published:

Tags: Kerala Story movie, The Kerala Story