• HOME
  • »
  • NEWS
  • »
  • film
  • »
  • The Kerala Story | 'ദി കേരള സ്റ്റോറി' സിനിമയ്ക്ക് ഉത്തർപ്രദേശിൽ നികുതി ഒഴിവാക്കി യോഗി ആദിത്യനാഥ്

The Kerala Story | 'ദി കേരള സ്റ്റോറി' സിനിമയ്ക്ക് ഉത്തർപ്രദേശിൽ നികുതി ഒഴിവാക്കി യോഗി ആദിത്യനാഥ്

മധ്യപ്രദേശിന് ശേഷം ചിത്രം നികുതി രഹിതമാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഉത്തർപ്രദേശ്

യോഗി ആദിത്യനാഥ്, ദി കേരള സ്റ്റോറി

യോഗി ആദിത്യനാഥ്, ദി കേരള സ്റ്റോറി

  • Share this:

    ഉത്തർപ്രദേശ് സർക്കാർ ‘ദി കേരള സ്റ്റോറി’ (The Kerala Story) എന്ന ചിത്രം സംസ്ഥാനത്ത് നികുതി രഹിതമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) പ്രഖ്യാപിച്ചു.

    ലോക്ഭവനിൽ സംഘടിപ്പിക്കുന്ന പ്രത്യേക പ്രദർശനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) ക്യാബിനറ്റ് സഹപ്രവർത്തകർക്കൊപ്പം ചിത്രം കാണുമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റ് അറിയിച്ചു.

    കഴിഞ്ഞ വർഷം അക്ഷയ് കുമാർ നായകനായ ‘സാമ്രാട്ട് പൃഥ്വിരാജ്’ എന്ന ചിത്രം സംസ്ഥാനത്ത് നികുതി രഹിതമായി പ്രഖ്യാപിച്ചതിന് ശേഷം ഒരു പ്രത്യേക പ്രദർശനത്തിൽ യുപി മുഖ്യമന്ത്രി ചിത്രം കണ്ടിരുന്നു.

    യുപി ബി.ജെ.പി. സെക്രട്ടറി രാഘവേന്ദ്ര മിശ്ര അടുത്തിടെ ലഖ്‌നൗവിൽ 100 ​​പെൺകുട്ടികൾക്കായി ചിത്രം കാണിച്ചിരുന്നു. മധ്യപ്രദേശിന് ശേഷം വിവാദ ചിത്രം നികുതി രഹിതമാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഉത്തർപ്രദേശ് മാറി.

    “ലൗ ജിഹാദിന്റെ കെണിയിൽ അകപ്പെടുന്ന പെൺമക്കളുടെ ജീവിതം എങ്ങനെ നശിപ്പിക്കപ്പെടുന്നുവെന്ന് സിനിമ കാണിക്കുന്നു. ഇത് തീവ്രവാദത്തിന്റെ രൂപകൽപ്പനയും തുറന്നുകാട്ടുന്നു,” മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

    കർണാടകയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതോടെ ചിത്രത്തിന് ബി.ജെ.പി. പിന്തുണയും ലഭിച്ചു.

    “ഒരു സമൂഹത്തിൽ, പ്രത്യേകിച്ച് കഠിനാധ്വാനികളും കഴിവുറ്റവരും ബുദ്ധിജീവികളുമുള്ള സുന്ദരഭൂമിയായ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് തീവ്രവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നുകാട്ടാനാണ് ‘ദി കേരള സ്റ്റോറി’ എന്ന സിനിമ ശ്രമിക്കുന്നത്. സിനിമ നിരോധിക്കാനും ഭീകരവാദത്തെ പിന്തുണയ്ക്കാനുമാണ് കോൺഗ്രസ് പാർട്ടി ഇപ്പോൾ ശ്രമിക്കുന്നത്,” കഴിഞ്ഞയാഴ്ച ബല്ലാരിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.

    Published by:user_57
    First published: