Njan Kandathaa Saare | അനശ്വര രാജനൊപ്പം 'ഞാൻ കണ്ടതാ സാറേ' മൂന്നാറിൽ; ദീപു കരുണാകരൻ ചിത്രം ആരംഭിച്ചു

Last Updated:

അനശ്വര രാജൻ അഭിനയിക്കുന്ന രംഗങ്ങളാണ് മൂന്നാറിൽ ചിത്രീകരിക്കുന്നത്

ഞാൻ കണ്ടതാ സാറേ
ഞാൻ കണ്ടതാ സാറേ
ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൂന്നാറിൽ ആരംഭിച്ചു. ലെമൺ പ്രൊഡക്ഷൻസാണ് നിർമാണം. ‘ഞാൻ കണ്ടതാ സാറെ’ എന്ന ചിത്രത്തിനു ശേഷം ലെമൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. അനശ്വര രാജൻ അഭിനയിക്കുന്ന രംഗങ്ങളാണ് മൂന്നാറിൽ ചിത്രീകരിക്കുന്നത്.
പുതുമയുള്ള ഒരു പ്രമേയമാണ് ദീപു കരുണാകരൻ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് എന്ന് അണിയറപ്രവർത്തകർ. വ്യത്യസ്ഥമായ രണ്ടു ലൊക്കേഷനുകളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്. മൂന്നാറും തിരുവനന്തപുരവുമാണ് ലൊക്കേഷനുകൾ.
ഇന്ദ്രജിത്ത് സുകുമാരനാണ് ചിത്രത്തിലെ നായകൻ. ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ, ലയാ സിംസൺ തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
advertisement
അർജുൻ പി. സത്യൻ്റെതാണ് തിരക്കഥ. സംഗീതം – മനു രമേശ്, ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – സോബിൻ കെ. സോമൻ, കലാസംവിധാനം -സാബുറാം, കോസ്റ്റിയൂം ഡിസൈൻ – ബ്യൂസി ബേബി ജോൺ, ക്രിയേറ്റീവ് ഡയറക്ടർ – ശരത്ത് വിനായക്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാംജി എം. ആൻ്റണി, അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ, ഫിനാൻസ് കൺട്രോളർ- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ എസ്., പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – അജി മസ്ക്കറ്റ്.
advertisement
Summary: Shooting of Anaswara Rajan movie ‘Njan Kandathaa Saare’ begins in Munnar. Indrajith Sukumaran is the male lead. Deepu Karunakaran is directing
മലയാളം വാർത്തകൾ/ വാർത്ത/Film/
Njan Kandathaa Saare | അനശ്വര രാജനൊപ്പം 'ഞാൻ കണ്ടതാ സാറേ' മൂന്നാറിൽ; ദീപു കരുണാകരൻ ചിത്രം ആരംഭിച്ചു
Next Article
advertisement
ട്രംപ് ഇന്ത്യയിലേക്ക്? QUAD ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് സൂചന
ട്രംപ് ഇന്ത്യയിലേക്ക്? QUAD ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് സൂചന
  • ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് ഇന്ത്യയിലെത്തിയേക്കുമെന്ന് സെർജിയോ ഗോർ സൂചന നൽകി.

  • സെർജിയോ ഗോറിനെ ട്രംപ് ഇന്ത്യയിലെ യുഎസ് അംബാസഡറായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സൂചന.

  • ക്വാഡ് ഉച്ചകോടി നവംബറിൽ നടക്കും, ട്രംപ് പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് ഗോർ സെനറ്റ് കമ്മിറ്റിയോട് പറഞ്ഞു.

View All
advertisement