Simbu | ചിമ്പുവിന്റെ മാസ്സ് ചിത്രം 'പത്തു തല' റിലീസിന്; മാർച്ച് 30 മുതൽ തിയേറ്ററുകളിൽ

Last Updated:

എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കുന്നത്

പത്തുതല
പത്തുതല
ചിമ്പു നായകനാകുന്ന മാസ് ആക്ഷൻ ചിത്രം ‘പത്തു തല’ മാർച്ച് 30 ന് തിയേറ്ററുകളിലെത്തും. ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ക്രൗൺ ഫിലിംസാണ് നിർവഹിക്കുന്നത്. ഒബെലി എൻ. കൃഷ്ണ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഫാറൂഖ് ജെ. ബാഷയാണ് നിർവഹിച്ചിരിക്കുന്നത്.
എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കുന്നത്. ചിമ്പു കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഗൗതം കാർത്തിക്, പ്രിയാ ഭവാനി ശങ്കർ, ഗൗതം വാസുദേവ് മേനോൻ, അനു സിത്താര, കലൈയരശൻ, ടീജയ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പത്തുതലയുടെ ടീസറിനു പത്തു ദിവസത്തിനുള്ളിൽ ഒരു കോടിയിൽ പരം കാഴ്ചക്കാരാണ് യൂട്യൂബിൽ. എ.ആർ. റഹ്മാൻ ഒരുക്കിയ നമ്മ സത്തം എന്ന ഗാനവും സോഷ്യൽ മീഡിയയിൽ വൈറലാണ്.
advertisement
നിർമ്മാണം: ജയന്തിലാൽ ഗാഢ, കെ. ഇ. ഗ്യാനവേൽരാജ, കോ പ്രൊഡ്യൂസർ : നെഹ, എഡിറ്റർ : പ്രവീൺ കെ.എൽ., ആർട്ട് : മിലൻ, ഡയലോഗ് : ആർ.എസ്. രാമകൃഷ്ണൻ, കൊറിയോഗ്രാഫി: സാൻഡി, സ്റ്റണ്ട് : ആർ. ശക്തി ശരവണൻ, കഥ : നാർധൻ, ലിറിക്‌സ് : സ്നേകൻ, കബിലൻ, വിവേക്, സൗണ്ട് ഡിസൈൻ : കൃഷ്ണൻ സുബ്രമണ്യൻ, കളറിസ്റ്റ് : കെ.എസ്. രാജശേഖരൻ, സി.ജി: നെക്സ്ജെൻ മീഡിയ, പി.ആർ.ഒ.: പ്രതീഷ് ശേഖർ.
advertisement
Summary: Silambarasan starring Pathu thala movie hitting Kerala screens on March 30. The movie is being made on a big budget and its songs composed by A.R. Rahman
മലയാളം വാർത്തകൾ/ വാർത്ത/Film/
Simbu | ചിമ്പുവിന്റെ മാസ്സ് ചിത്രം 'പത്തു തല' റിലീസിന്; മാർച്ച് 30 മുതൽ തിയേറ്ററുകളിൽ
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement