നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അംബരം പൂത്ത പോലെയല്ലേ പെണ്ണേ; സംവൃത സുനിലിന്റെ മടങ്ങി വരവ് ചിത്രത്തിലെ ഗാനം ഇതാ

  അംബരം പൂത്ത പോലെയല്ലേ പെണ്ണേ; സംവൃത സുനിലിന്റെ മടങ്ങി വരവ് ചിത്രത്തിലെ ഗാനം ഇതാ

  Song from the movie Sathyam Paranjaa Vishwasikuvo is out | 'അംബരം പൂത്ത പോലെയല്ലേ പെണ്ണേ' ഒരു കല്യാണ വീടിന്റെ ആഘോഷ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്

  ബിജു മേനോൻ, സംവൃത സുനിൽ

  ബിജു മേനോൻ, സംവൃത സുനിൽ

  • Share this:
   നീണ്ട ഇടവേളക്ക് ശേഷം സംവൃത സുനിൽ മലയാള സിനിമയിൽ മടങ്ങി എത്തുന്ന 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലെ ഗാനം പുറത്തു വന്നു. സംവൃതയും ബിജു മേനോനും പ്രത്യക്ഷപ്പെടുന്ന ഗാനരംഗം 'അംബരം പൂത്ത പോലെയല്ലേ പെണ്ണേ' ഒരു കല്യാണ വീടിന്റെ ആഘോഷ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഗാനം ആലപിക്കുന്നത് കെ.എസ്. ഹരി ശങ്കർ ആണ്. സുജേഷ് ഹരിയുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് വിശ്വജിത്. ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃത കൈകാര്യം ചെയ്യുന്നത്.   ഒരു വടക്കൻ സെൽഫി സംവിധായകൻ ജി. പ്രജിത്തിന്റെ രണ്ടാമത് സംവിധാന സംരംഭമാണ്. ബിജുവിന്റെ ഭാര്യ വേഷമാണ് സംവൃത കൈകാര്യം ചെയ്യുന്നത്. അവാർഡ് ജേതാവ് സജീവ് പാഴൂരിന്റെതാണ് തിരക്കഥ.  ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ, അനീഷ് എം. തോമസ് എന്നിവർ ചേർന്ന് ഗ്രീൻ ടി.വി. എന്റെർറ്റൈനെഴ്സിനൊപ്പം നിർമ്മിക്കുന്നു. ദിലീപ് ചിത്രം രസികനിലൂടെയായിരുന്നു സംവൃതയുടെ അഭിനയ ജീവിതത്തിനു തുടക്കം. അയാളും ഞാനും തമ്മിലിലാണ് സംവൃത ഏറ്റവും ഒടുവിലായി വേഷമിട്ടത്. ശേഷം ഒരു ചാനൽ റിയാലിറ്റി ഷോയിൽ വിധി കർത്താവായും സംവൃത എത്തിയിരുന്നു.

   First published:
   )}