advertisement

E Valayam teaser | തില്ലാന നൃത്ത ചുവടുകളുമായി മലയാള ചിത്രം 'e വലയം' ടീസർ

Last Updated:

Song teaser for E Valayam movie released | ദക്ഷിണേന്ത്യയിലെ ഹംപിയുടെ മനോഹാരിത പൂര്‍ണ്ണമായും ഒപ്പിയെടുത്തിട്ടുള്ള ഗാനചിത്രീകരണ രംഗങ്ങള്‍ ചിത്രത്തിലുണ്ട്

e വലയം
e വലയം
നവാഗത നായിക ആഷ്‌ലി ഉഷ, രൺജി പണിക്കര്‍, നന്ദു, ഷാലു റഹിം, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി എസ്. വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന 'e വലയം' (e Valayam) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.
അക്ഷയ് പ്രശാന്ത്, സിധ്ര മുബാഷീർ, ഗീത മാത്തൻ, വിനോദ് തോമസ്, ആനീസ് അബ്രഹാം, സാന്ദ്ര നായർ, ആര്യ മേനോൻ, ജയന്തി നരേന്ദ്രനാഥ്, മാധവ് ഇളയിടം, അജയൻ കടനാട്‌, ജോഫി, കിഷോർ പീതാംബരൻ, കുമാർ സേതു, ഗോപൻ മങ്ങാട്, ചിത്ര പൈ, മനാഫ്, വിനോദ് ഉദായനപുരം, രഘു, കൃഷ്ണകുമാർ, രാജേഷ് മേനോൻ, അനന്തൻ, സജി തുടങ്ങിയവരും അഭിനയിക്കുന്നു.
ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ചില ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കും പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന സാമൂഹിക പ്രസക്തമായ ഒരു വിഷയമാണ് ഈ ചിത്രത്തിൽ പ്രതിപാദനം ചെയ്യുന്നത്. വിനോദസഞ്ചാര ഭൂപടത്തില്‍ ഏറെ സ്ഥാനം നേടിയിട്ടുള്ള ദക്ഷിണേന്ത്യയിലെ ഹംപിയുടെ മനോഹാരിത പൂര്‍ണ്ണമായും ഒപ്പിയെടുത്തിട്ടുള്ള ഗാനചിത്രീകരണ രംഗങ്ങള്‍ ചിത്രത്തിലുണ്ട്.
advertisement
ജി.ഡി.എസ്.എന്‍ (GDSN) എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറ നിര്‍മ്മിക്കുന്ന 'e വലയം' എന്ന ഈ ചിത്രത്തിനു വേണ്ടി റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീത സംവിധായകൻ ജെറി അമല്‍ദേവ് ഈണം പകരുന്നു. മധു ബാലകൃഷ്ണന്‍, ലതിക,സംഗീത (ചെന്നൈ), ദുര്‍ഗ്ഗ വിശ്വനാഥ്, വിനോദ് ഉദയനാപുരം എന്നിവരാണ് ഗായകര്‍.
advertisement
നവാഗതനായ ശ്രീജിത്ത് മോഹന്‍ദാസ് തിരക്കഥയും സംഭാഷണവും എഴുതുന്നു.
പൂർണമായും അനമോർഫിക് ലെൻസ് ഉപയോഗിച്ചു ചിത്രീകരിച്ച ഈ ചലച്ചിത്രം തമിഴ് സിനിമയിൽ ശ്രദ്ധേയനായ അരവിന്ദും രണ്ടാം യൂണിറ്റിൽ ബിപിൻ വർമ്മയും ചേർന്ന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. പൂർണമായും സിങ്ക് സൗണ്ട് (sync sound) ആയി ശബ്ദലേഖനം ചെയ്ത സിനിമക്ക് സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് സ്മിത്ത് തമ്പാൻ (മുംബൈ) ആണ്.
പശ്ചാത്തല സംഗീതം- എബി സാൽവിൻ തോമസ്, എഡിറ്റർ- ശശികുമാര്‍, കല- വിനോദ് ജോർജ്, നൃത്ത സംവിധാനം- ഡോ. ശ്രീജിത്ത്‌ ഡാൻസിറ്റി, പി. ധനശേഖരപാണ്ഡ്യൻ, ആഷ്ബിൻ (ക്ലാസിക് ഡാൻസ്‌ കോമ്പോസിഷൻ), ഡിജിറ്റൽ ഇന്റർമിടിയറ്റ് - ബിപിൻ വർമ്മ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- ജോസ് വാരാപ്പുഴ, അസോസിയേറ്റ് ഡയറകട്ടേഴ്‌സ് -ജയരാജ് അമ്പാടി, ശ്രീജിത്ത്‌ മോഹൻദാസ്, അസിസ്റ്റന്റ് ഡയറക്ടർ വൈശാഖ്, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- ഷിഹാബ് അലി, വസ്ത്രാലങ്കാരം- ഷിബു, ചമയം- ലിബിന്‍, പരസ്യകല- ഷോബോക്‌സ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.
advertisement
Summary: Song teaser from Malayalam movie 'e Valayam' is released on YouTube. The song is based on Thillana footsteps and has some picturesque locations from Hampi
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
E Valayam teaser | തില്ലാന നൃത്ത ചുവടുകളുമായി മലയാള ചിത്രം 'e വലയം' ടീസർ
Next Article
advertisement
ലോക്ക്ഡൗൺ അഭ്യൂഹം മാത്രം! ഇന്ധന വിതരണത്തിൽ ആശങ്കവേണ്ടെന്ന് കേന്ദ്രം
ലോക്ക്ഡൗൺ അഭ്യൂഹം മാത്രം! ഇന്ധന വിതരണത്തിൽ ആശങ്കവേണ്ടെന്ന് കേന്ദ്രം
  • ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നത് തെറ്റായ അഭ്യൂഹമാണ്

  • ഇന്ധനവും അത്യാവശ്യ സാധനങ്ങളും രാജ്യത്തുടനീളം തടസമില്ലാതെ ലഭ്യമാക്കാൻ സർക്കാർ ഉറപ്പ് നൽകി

  • ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ അധികൃതർ സജീവമായി പ്രവർത്തിക്കുന്നു

View All
advertisement