ബോബൻ സാമുവലിന്റെ പുതിയ ചിത്രം; പ്രധാന അഭിനേതാക്കളായി സൗബിൻ ഷാഹിർ, നമിതാ പ്രമോദ്

Last Updated:

ദിലീഷ് പോത്തൻ, മനോജ് കെ.യു., ശാന്തികൃഷ്ണ, വിനീത് തട്ടിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു

സൗബിൻ ഷാഹിർ, നമിതാ പ്രമോദ്
സൗബിൻ ഷാഹിർ, നമിതാ പ്രമോദ്
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സൗബിൻ ശിവറാം നമിത പ്രമോദും നായകനും നായികയുമാകും. അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്ന പതിമൂന്നാമതു ചിത്രമാണിത്. ജൂലൈ 13 വ്യാഴാഴ്ച ചിത്രീകരണം ആരംഭിക്കും. കൊച്ചി അത്താണിക്കടുത്തുള്ള കുമ്പിടി അബാം തറവാട് റിസോർട്ടിൽ വച്ചാണ് ഈ ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ നടക്കുന്നത്.
ദിലീഷ് പോത്തൻ, മനോജ് കെ.യു. (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) ശാന്തികൃഷ്ണ, വിനീത് തട്ടിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും അണിനിരക്കുന്നു.സംവിധായകൻ ജെക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു.
സംഗീതം – ഔസേപ്പച്ചൻ, ഛായാഗ്രഹണം – വിവേക് മേനോൻ, കലാസംവിധാനം -സഹസ് ബാല, മേക്കപ്പ് – ജിതേഷ് പൊയ്യ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പി.ആർ.ഒ.- വാഴൂർ ജോസ്. ഓഗസ്റ്റ് ആദ്യവാരത്തിൽ ചിത്രീകരണമാരംഭിക്കുന്ന സിനിമ മാള, അന്നമനട, കുമ്പിടി, മുളന്തുരുത്തി ഭാഗങ്ങളിലായി പൂർത്തിയാകും.
advertisement
Summary: Soubin Shahir and Namitha Pramod are slated to act in a new movie directed by Boban Samuel. The film is scheduled to begin on July 13, 2023. Abraham Mathew is the producer. The shooting is slated to begin in Kochi. Dileesh Pothen, Shanthi Krishna, Manoj KU and Vineeth Thattil handle other major roles
മലയാളം വാർത്തകൾ/ വാർത്ത/Film/
ബോബൻ സാമുവലിന്റെ പുതിയ ചിത്രം; പ്രധാന അഭിനേതാക്കളായി സൗബിൻ ഷാഹിർ, നമിതാ പ്രമോദ്
Next Article
advertisement
Asia Cup 2025 | ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരം അഫ്ഗാനും ഹോങ് കോങും തമ്മിൽ; ഇന്ത്യ നാളെയിറങ്ങും
Asia Cup 2025 | ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരം അഫ്ഗാനും ഹോങ് കോങും തമ്മിൽ; ഇന്ത്യ നാളെയിറങ്ങും
  • അഫ്ഗാനിസ്ഥാനും ഹോങ് കോങും തമ്മിലുള്ള ഉദ്ഘാടന മത്സരം ഇന്ന് രാത്രി 8ന് അബുദാബിയിൽ നടക്കും.

  • ഇന്ത്യയുടെ ആദ്യ മത്സരം ബുധനാഴ്ച ദുബായിൽ യുഎഇക്കെതിരെയാണ്; ഇന്ത്യയുടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.

  • ഈ വർഷത്തെ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലാണ്; 19 മത്സരങ്ങൾ ദുബായിലും അബുദാബിയിലുമായി നടക്കും.

View All
advertisement