Garudan movie | കൊച്ചിയിൽ 'ഗരുഡൻ' പറന്നു പൊങ്ങുന്നു; ഷൂട്ടിംഗ് റീൽസ് പുറത്തുവിട്ട് അണിയറപ്രവർത്തകർ

Last Updated:

കൊച്ചിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്

ഗരുഡൻ
ഗരുഡൻ
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ബിജു മേനോനും നേർക്കുനേർ വരുന്ന ചിത്രം ഗരുഡന്റെ ഷൂട്ടിംഗ് റീൽസ് പുറത്തിറങ്ങി.  ചിത്രത്തിൽ അഭിനയിക്കുന്ന പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയുള്ള റീൽസാണിത്. സുരേഷ് ഗോപിക്കും ബിജു മേനോനും ഒപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്ന സിദ്ദിഖ്, ജഗദീഷ്, സംവിധായകൻ മേജർ രവി, ചിത്രത്തിന്റെ പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ അരുൺ വർമ്മ എന്നിവരേയും റീൽസിൽ കാണാം. കൊച്ചിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്.
സുരേഷ് ഗോപി നായകനിരയിലേക്ക് കടന്നപ്പോൾ മലയാള സിനിമയിൽ ബിജു മേനോൻ ഉപനായകനും പ്രതിനായകനും ആയിരുന്നു. മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളായ ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചിന്താമണി കൊലക്കേസ്, പ്രണയ വർണ്ണങ്ങൾ, എഫ്.ഐ.ആർ, ഹൈവേ, പത്രം, മഹാത്മ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇവരുടെ മിന്നും പ്രകടനങ്ങളിലൂടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
ഇതിനിടയിൽ ഇവരുടെ കോമ്പിനേഷന് നീണ്ട ഇടവേള ഉണ്ടായി. സുരേഷ് ഗോപി ഇടക്കാലത്ത് ചലച്ചിത്ര രംഗത്തു നിന്നും മാറി രാഷ്ട്രീയത്തിൽ സജീവമാവുകയും ബിജു മേനോൻ നായകനിരയിലേക്കു കടന്നു വരികയും ചെയ്തു. പതിമൂന്നു വർഷത്തെ ഇടവേളയാണ് അറിയേരംഗത്ത് ഇവർക്കിടയിൽ ഉണ്ടായത്. അതിന് വിരാമമായി ‘ഗരുഡൻ’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിക്കുകയാണ്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഢൻ – മാജിക്ക് ഫ്രംയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്.
advertisement
advertisement
കൊച്ചിയിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിതത്തിൽ സുരേഷ് ഗോപിയാണ് ആദ്യം എത്തിച്ചേർന്നത്. ജിസ് ജോയുടെ ചിത്രം പൂർത്തിയാക്കിക്കൊണ്ടാണ് ബിജു മേനോൻ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്.
കൊച്ചി പോർട്ട് ട്രസ്റ്റ് ഓഫീസ്സിൽ നടന്ന ചിത്രീകരണത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചു തുടങ്ങിയത്. വലിയൊരു ജന പങ്കാളിത്തമുള്ള ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്. എസ്.പി. ഹരീഷ് മാധവ് എന്ന കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുമ്പോൾ, കൊമേഴ്സ് വിഭാഗം മേധാവി പ്രൊഫസർ നിഷാന്ത് എന്ന കഥാപാത്രത്തെ ബിജു മേനോൻ കൈകാര്യം ചെയ്യുന്നു.
advertisement
ലീഗൽ ത്രില്ലർ ചിത്രമായ ഗരുഢനിൽ പൊലീസ് ഉദ്യോഗസ്ഥനും ഒരു അദ്ധ്യാപകനും തമ്മിലുള്ള നിയമ പോരാട്ടത്തിൻ്റെ കഥയാണ് അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ഒരു നിയമ പോരാട്ടമാണ് ചിത്രത്തിലുടനീളം നില നിർത്തിയിരിക്കുന്നത്.
ഇരുവരുടേയും അഭിനയത്തിൻ്റെ മാറ്റുരക്കുന്ന മുഹൂർത്തങ്ങളാൽ ഏറെ സമ്പന്നമായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഒരു പിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ മിഥുൻ മാനുവൽ തോമസാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
Summary: Making video of Suresh Gopi, Biju Menon movie Garudan got released
മലയാളം വാർത്തകൾ/ വാർത്ത/Film/
Garudan movie | കൊച്ചിയിൽ 'ഗരുഡൻ' പറന്നു പൊങ്ങുന്നു; ഷൂട്ടിംഗ് റീൽസ് പുറത്തുവിട്ട് അണിയറപ്രവർത്തകർ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement