സുധീർ കരമനയും നടിയും ബിഗ് ബോസ് താരവുമായ ഹിമ ശങ്കരിയും; 'ഒച്ച്' ചിത്രീകരണം ആരംഭിച്ചു

Last Updated:

അജിത് കോശി, സാജു നവോദയ (പാഷാണം ഷാജി), നിയാസ് ബക്കർ, സ്വപ്ന പിള്ള, മഞ്ജു കോട്ടയം തുടങ്ങിവരാണ് മറ്റഭിനേതാക്കൾ

ഒച്ച്
ഒച്ച്
സുധീർ കരമന (Sudheer Karamana), ഹിമ ശങ്കരി (Hima Shankari) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജുലൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒച്ച്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവാണിയൂർ, ഡി ഡി വൈറ്റ് ഹൗസിൽ ആരംഭിച്ചു.
നിർമ്മാതാവ് റൂഫ് ലാന്റ് വിജയൻ സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും, ചലച്ചിത്ര താരം ഹിമാ ശങ്കരി ആദ്യ ക്ലാപ്പടിക്കുകയും ചെയ്തു.
അജിത് കോശി, സാജു നവോദയ (പാഷാണം ഷാജി), നിയാസ് ബക്കർ, സ്വപ്ന പിള്ള, മഞ്ജു കോട്ടയം തുടങ്ങിവരാണ് മറ്റഭിനേതാക്കൾ. റൂഫ് ലാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റൂഫ് വിജയൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹാരീസ് അബ്ദുള്ള നിർവ്വഹിക്കുന്നു.
advertisement
സംഗീതം- സേവ്യർ കലാഭവൻ, എഡിറ്റർ- രഞ്ജിത്, പ്രൊഡക്ഷൻ കൺട്രോളർ- മുകേഷ് തൃപ്പൂണിത്തുറ, കല- ഷിജു കോഴിക്കോട്, മേക്കപ്പ്-ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം- കുക്കു ജീവൻ, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി, പരസ്യകല- സാബു സതീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിനു, അസോസിയേറ്റ് ഡയറക്ടർ- കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ- അഭിജിത്ത്, പ്രൊഡക്ഷൻ, ഫിനാൻസ് കൺട്രോളർ- സുന്ദരൻ തിരൂർ, എക്സിക്യൂട്ടീവ്- ഗൗതം കൃഷ്ണ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Ochu is a Malayalam movie starring Sudheer Karamana and Hima Shankari in the lead roles. The film started rolling recently. Sarjulan is scripting and directing the movie
മലയാളം വാർത്തകൾ/ വാർത്ത/Film/
സുധീർ കരമനയും നടിയും ബിഗ് ബോസ് താരവുമായ ഹിമ ശങ്കരിയും; 'ഒച്ച്' ചിത്രീകരണം ആരംഭിച്ചു
Next Article
advertisement
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
  • സഹപാഠിയുടെ വീട്ടിൽ നിന്ന് 36 പവൻ സ്വർണം മോഷ്ടിച്ച ആന്ധ്രാ സ്വദേശിനി മുംബൈയിൽ പോലീസ് പിടിയിൽ.

  • മോഷണത്തിന് ശേഷം ഗുജറാത്തിൽ പട്ടാളത്തിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് പ്രതി അധികൃതരെ വിശ്വസിപ്പിച്ചു.

  • മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണവുമായി പ്രതി ടാൻസാനിയയിലേക്ക് കടന്നതായി പോലീസ് അറിയിച്ചു.

View All
advertisement