Garudan | നിയമയുദ്ധം കുറിക്കാൻ സുരേഷ് ഗോപിയും ബിജു മേനോനും; 'ഗരുഡൻ' ചിത്രീകരണം ആരംഭിക്കുന്നു

Last Updated:

തികഞ്ഞ ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു

സുരേഷ് ഗോപി, ബിജു മേനോൻ
സുരേഷ് ഗോപി, ബിജു മേനോൻ
സുരേഷ് ഗോപിയും (Suresh Gopi) ബിജു മേനോനും (Biju Menon) വലിയൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ‘ഗരുഡൻ’ (Garudan). മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്നു. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ അമ്പതോളം ആഡ് ഫിലിമുകൾ ഒരുക്കിയിട്ടുണ്ട്. ‘കടുവ’ എന്ന ചിത്രത്തിലെ പാലാപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിൻ്റെ മ്യൂസിക്ക് വീഡിയോ, കാപ്പയിലെ ഒരു പ്രമോ സോംങ് എന്നിവ ഷൂട്ട് ചെയ്തതും അരുൺ വർമ്മയാണ്.
തികഞ്ഞ ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്.
നിയമത്തിൻ്റെ തലനാരിഴ കീറി മുറിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഏറെ പുതുമയും, ആകാംക്ഷയും നൽകുന്നതായിരിക്കും എന്ന് അണിയറപ്രവർത്തകർ.
സുരേഷ് ഗോപിയും ബിജു മേനോനും നിയമയുദ്ധത്തിൻ്റെ വക്താക്കളായി അങ്കം കുറിക്കുമ്പോൾ സിദ്ധിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യ പിള്ള, മേജർ രവി, ജയിസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുൻ നായിക അഭിരാമി ഒരു മുഖ്യ കഥാപാത്രമാകും.
advertisement
കഥ – ജിനേഷ് എം. മിഥുൻ മാനുവൽ തോമസ്സിൻ്റേതാണ് തിരക്കഥ. സംഗീതം – ജെയ്ക്സ് ബിജോയ്‌; ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്, കലാസംവിധാനം -അനീസ് നാടോടി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – സ്റ്റെഫി സേവ്യർ, പ്രൊഡക്ഷൻ ഇൻചാർജ് – അഖിൽ യശോധരൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ദിനിൽ ബാബു, ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ, കൺട്രോളർ- ഡിക്സൻ പൊടുത്താസ്, പി.ആർ.ഒ.- വാഴൂർ ജോസ്. മെയ് പന്ത്രണ്ടിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Garudan | നിയമയുദ്ധം കുറിക്കാൻ സുരേഷ് ഗോപിയും ബിജു മേനോനും; 'ഗരുഡൻ' ചിത്രീകരണം ആരംഭിക്കുന്നു
Next Article
advertisement
'മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്ന്;വെള്ളാപ്പള്ളി വർഗീയപ്രചാരകരുടെ ഉപകരണമാകരുത്'; വിഡി സതീശൻ
'മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്ന്;വെള്ളാപ്പള്ളി വർഗീയപ്രചാരകരുടെ ഉപകരണമാകരുത്'; വിഡി സതീശൻ
  • തിരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചാരകരുടെ ഉപകരണമാകരുതെന്ന് വെള്ളാപ്പള്ളിക്ക് സതീശൻ മുന്നറിയിപ്പ് നൽകി

  • മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നിലപാട് ഒന്ന് തന്നെയെന്നും മതേതരത്വം ഉറപ്പാക്കുമെന്നും വ്യക്തമാക്കി

  • കേരളത്തിൽ മതധ്രുവീകരണത്തിന് സാധ്യതയില്ലെന്നും കോൺഗ്രസ് ശക്തമായി പ്രതിരോധം നടത്തുമെന്നും സതീശൻ

View All
advertisement