ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് (Tovino Thomas) നായകനായി അഭിനയിക്കുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' (Anweshippin Kandethum) എന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയാക്കി, മെയ് പത്തിന് രണ്ടാം ഷെഡ്യൂൾ കോട്ടയത്ത് ആരംഭിച്ചു. ചിത്രീകരണത്തിനിടയിൽ, ഒരു വിജയാഘോഷത്തിനും ഈ ലൊക്കേഷൻ വേദിയായി മാറി
മഹാ വിജയത്തിലേക്കു കുതിക്കുന്ന 2018 എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസ്സിന് യൂണിറ്റ് സ്റ്റേഹാദരം നൽകി ഈ വിജയത്തിൽ പങ്കു ചേർന്നു. കേക്ക് മുറിച്ചുകൊണ്ട് യൂണിറ്റ് ഒന്നടങ്കം സന്തോഷം പങ്കിട്ടു. 2018ലെ മറ്റൊരഭിനേതാവായ സിദ്ദിഖും ഈ സെറ്റിലുണ്ടായിരുന്നു. ടൊവിനോക്കൊപ്പം പിതാവിനും ഈ ധന്യമുഹൂർത്തത്തിൽ പങ്കുചേരാൻ അവസരമുണ്ടായി (തുടർന്ന് വായിക്കുക)