advertisement

പാലക്കാട് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ‍‍ഞ്ചായത്ത് ക്ലർക്ക് പിടിയിൽ

Last Updated:

റെസിഡെൻഷ്യൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2500 രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്

News18
News18
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ക്ലർക്ക് പിടിയിൽ. പുതുശ്ശേരി പഞ്ചായത്തിലെ ക്ലർക്ക് ശ്രീജിത്ത് ​ഗോപിനാഥിനെയാണ് വിജിലൻസ് പിടികൂടിയത്. റെസിഡെൻഷ്യൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2500 രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്ലർക്കിനെ വിജിലൻസ് വലയിലാക്കിയത്. നേരത്തെയും ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിന്റെ ഭാ​ഗമായി വിജിലൻസ് തന്ത്രപൂർവ്വം കെണിയൊരുക്കുകയായിരുന്നു.
വായ്പ എടുക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം സ്വദേശി റെസി‍ൻഷ്യൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. സർട്ടിഫിക്കറ്റ് തരപ്പെടുത്തി തരാമെന്ന് വാ​ഗ്ദാനം ചെയ്താണ് കൈക്കൂലി ചോദിച്ചത്. പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് കൈക്കൂലി കൈമാറുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ‍‍ഞ്ചായത്ത് ക്ലർക്ക് പിടിയിൽ
Next Article
advertisement
സ്ത്രീയും പുരുഷനും എട്ട് മിനിറ്റിൽ വൈദ്യുതത്തൂണിൽ കയറിയിറങ്ങണം; KSEB ഇലക്ട്രിസിറ്റി വർക്കർ യോഗ്യതയിൽ മാറ്റം വരുത്തി
സ്ത്രീയും പുരുഷനും എട്ട് മിനിറ്റിൽ വൈദ്യുതത്തൂണിൽ കയറിയിറങ്ങണം; KSEB ഇലക്ട്രിസിറ്റി വർക്കർ യോഗ്യതയിൽ മാറ്റം വരുത്തി
  • ഒൻപത് മീറ്റർ ഉയരമുള്ള വൈദ്യുതത്തൂണിൽ എട്ട് മിനിറ്റിൽ കയറിയിറങ്ങണം എന്നത് നിർബന്ധമാണ്

  • സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഈ കായിക യോഗ്യതയും പുതിയ വിദ്യാഭ്യാസ യോഗ്യതയും ബാധകമാണ്

  • എസ്.എസ്.എൽ.സി വിജയവും രണ്ട് വർഷം ഐ.ടി.ഐ സർട്ടിഫിക്കറ്റും ഇനി അപേക്ഷകർക്ക് നിർബന്ധമായിരിക്കും

View All
advertisement