advertisement

സ്ത്രീയും പുരുഷനും എട്ട് മിനിറ്റിൽ വൈദ്യുതത്തൂണിൽ കയറിയിറങ്ങണം; KSEB ഇലക്ട്രിസിറ്റി വർക്കർ യോഗ്യതയിൽ മാറ്റം വരുത്തി

Last Updated:

കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ യോഗ്യതയിലും മാറ്റം വരുത്തിയിട്ടുണ്ട്

Rapid Read
News18
News18
തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്കുള്ള നിയമനങ്ങളിൽ നിർണ്ണായകമായ യോഗ്യതാ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിബന്ധന പ്രകാരം അപേക്ഷകർ ഒൻപത് മീറ്റർ ഉയരമുള്ള വൈദ്യുതത്തൂണിൽ എട്ടു മിനിറ്റിനുള്ളിൽ കയറിയിറങ്ങാനുള്ള കായിക വൈദഗ്ധ്യം തെളിയിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ നിബന്ധന ഒരുപോലെ ബാധകമാണ്.
സ്ത്രീകൾക്ക് കൂടി അപേക്ഷിക്കാവുന്ന രീതിയിൽ കഴിഞ്ഞ വർഷം നവംബറിൽ തസ്തിക പരിഷ്കരിച്ചിരുന്നു. എന്നാൽ വർക്കർമാരിൽ നിന്നാണ് ലൈൻമാന്മാരെ നിയമിക്കേണ്ടത് എന്നതിനാൽ, തൂണിൽ കയറാനുള്ള പ്രായോഗികമായ അറിവ് നിർബന്ധമാക്കണമെന്ന് ബോർഡ് തീരുമാനിക്കുകയായിരുന്നു. 985 ഒഴിവുകൾ എത്രയും വേഗം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനും കെ.എസ്.ഇ.ബി. ഡയറക്ടർ ബോർഡ് തീരുമാനിച്ചു.
കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ യോഗ്യതയിലും മാറ്റം വരുത്തിയിട്ടുണ്ട്. എസ്.എസ്.എൽ.സി വിജയത്തോടൊപ്പം ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ ട്രേഡിൽ രണ്ടു വർഷത്തെ ഐ.ടി.ഐ. സർട്ടിഫിക്കറ്റും ഇനി അപേക്ഷകർക്ക് നിർബന്ധമാണ്. ഏഴാം ക്ലാസ് വിദ്യാഭ്യാസവും സൈക്കിൾ സവാരിയും പുരുഷന്മാർക്ക് മാത്രമായുള്ള അപേക്ഷാ രീതിയും ഇതോടെ പൂർണ്ണമായും മാറി. നിയമനങ്ങളിലെ കാലതാമസം റെഗുലേറ്ററി കമ്മിഷന്റെ വിമർശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
സ്ത്രീയും പുരുഷനും എട്ട് മിനിറ്റിൽ വൈദ്യുതത്തൂണിൽ കയറിയിറങ്ങണം; KSEB ഇലക്ട്രിസിറ്റി വർക്കർ യോഗ്യതയിൽ മാറ്റം വരുത്തി
Next Article
advertisement
വ്യാജ വിലാസം! കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി;പഞ്ചായത്ത് അംഗത്വത്തെ ബാധിക്കുമെന്ന് സൂചന
വ്യാജ വിലാസം!കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി;പഞ്ചായത്ത് അംഗത്വത്തെ ബാധിക്കുമെന്ന് സൂചന
  • കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് വ്യാജ വിലാസം ആരോപണത്തിൽ റദ്ദാക്കി

  • പഞ്ചായത്ത് അംഗത്വം ബാധിക്കുമെന്ന് സൂചന, സപ്ലൈ ഓഫീസറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്ന് അവർ

  • 2025 തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് ശ്രീനാദേവി ആരോപിച്ചു

View All
advertisement