• HOME
  • »
  • NEWS
  • »
  • film
  • »
  • Rajni teaser | കാളിദാസ് ജയറാമിന്റെ മനസിലെന്താണ്? 'രജനി' ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ

Rajni teaser | കാളിദാസ് ജയറാമിന്റെ മനസിലെന്താണ്? 'രജനി' ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്

രജനിയിൽ കാളിദാസ് ജയറാം

രജനിയിൽ കാളിദാസ് ജയറാം

  • Share this:

    കാളിദാസ് ജയറാമിന്റെ ചിത്രം ‘രജനിയുടെ’ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി. പരസ്യ കലാരംഗത്തെ നവരസ ഗ്രൂപ്പ്‌ നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന കാളിദാസ് ജയറാം നായക വേഷത്തിൽ എത്തുന്ന ചിത്രം ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.

    വിനില്‍ സ്കറിയാ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്. ടീസറിൽ തന്നെ ‘രജനി’ ഒരു ഗംഭീര ക്രൈം ത്രില്ലർ മൂഡ് നൽകുന്നുണ്ട്.

    ഛായാഗ്രഹണം ആർ.ആർ. വിഷ്ണു. ‘വിക്രം’ എന്ന ഗംഭീര ഹിറ്റ് ചിത്രത്തിനുശേഷം കാളിദാസ് ജയറാമിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ‘രജനി’. ഇന്ത്യൻ -2 വിലാണ് ഇപ്പോൾ കാളിദാസ് ജയറാം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

    ചിത്രത്തിൽ സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഖന്ന, പൂ രാമു, ഷോൺ റോമി, കരുണാകരൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്.

    എഡിറ്റര്‍- ദീപു ജോസഫ്, സംഭാഷണം- വിന്‍സെന്റ് വടക്കന്‍, സംഗീതം- 4 മ്യൂസിക്സ്, സൗണ്ട് ഡിസൈനർ- രംഗനാഥ് രവി, ക്രിയേറ്റീവ് ഡയറക്ടർ- ശ്രീജിത്ത് കോടോത്ത്, തമിഴ് സംഭാഷണം- ഡേവിഡ് കെ. രാജൻ, കല- ആഷിക്ക് എസ്., മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- രാഹുൽ രാജ് ആർ., സംഘട്ടനം- അഷ്റഫ് ഗുരുക്കൾ, നൂർ കെ., ഗണേഷ് കുമാർ; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്,

    ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് വിനോദ് പി.എം., വിശാഖ് ആർ. വാര്യർ, അസോസിയേറ്റ് പ്രൊഡ്യൂസർ- അഭിജിത്ത് എസ്. നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ശക്തിവേൽ
    ഡി.ഐ. കളറിസ്റ്റ്- രമേശ് സി.പി., മിക്സിങ് എൻജിനീയർ- വിപിൻ നായർ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- രാഹുൽരാജ് ആർ., പ്രമോഷൻ സ്റ്റിൽസ്- ഷാഫി ഷക്കീർ, ഡിസൈൻസ്- 100 ഡേയ്സ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ- ബ്ലാക്ക് ടിക്കറ്റ്.

    Summary: Teaser drops for Kalidas Jayaram movie Rajni, which is a bi-lingual outing

    Published by:user_57
    First published: