Pachuvum Athbutha Vilakkum | പ്രതീക്ഷയേകുന്ന പ്രകടനവുമായി ഫഹദ് ഫാസിൽ; 'പാച്ചുവും അത്ഭുതവിളക്കും' ടീസർ

Last Updated:

ഫഹദും നന്ദുവുമുള്ള രസകരമായ രംഗമാണ് ടീസറിൽ കാണുന്നത്

പാച്ചുവും അത്ഭുതവിളക്കും
പാച്ചുവും അത്ഭുതവിളക്കും
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ (Fahadh Faasil) ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ (Pachuvum Athbutha Vilakkum) ടീസർ പുറത്തിറങ്ങി. ഒരിടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന ചിത്രത്തിൽ ഫഹദിന്റെ പ്രതീക്ഷയേകുന്ന പ്രകടനം കാണാൻ സാധിക്കും.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് ‘പാച്ചുവും അത്ഭുതവിളക്കും’ നിർമിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകനായ അഖില്‍ അച്ഛന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ‘ഞാന്‍ പ്രകാശന്‍’, ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു.
ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും സംവിധാനം ചെയ്‍തിട്ടുണ്ട്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്.
advertisement
അഖിലിന്റെ ഇരട്ട സഹോദരൻ അനൂപ് സത്യൻ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. ശരൺ വേലായുധൻ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന സിനിമയുടെ ഛായാഗ്രഹണവും ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും കൈകാര്യം ചെയ്യും. പ്രൊഡക്ഷന്‍ ഡിസൈന്‍- രാജീവന്‍, വസ്ത്രാലങ്കാരം- ഉത്തര മേനോന്‍.
Summary: Teaser for Fahadh Faasil movie directed by Akhil Sathyan, ‘Pachuvum Athbutha Vilakkum’ is out
മലയാളം വാർത്തകൾ/ വാർത്ത/Film/
Pachuvum Athbutha Vilakkum | പ്രതീക്ഷയേകുന്ന പ്രകടനവുമായി ഫഹദ് ഫാസിൽ; 'പാച്ചുവും അത്ഭുതവിളക്കും' ടീസർ
Next Article
advertisement
ലയണൽ മെസ്സിയുടെ കൊൽക്കത്ത പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിൽ; ടിക്കറ്റ് ഫീസ് റീ ഫണ്ട് ചെയ്യും
ലയണൽ മെസ്സിയുടെ കൊൽക്കത്ത പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിൽ; ടിക്കറ്റ് ഫീസ് റീ ഫണ്ട് ചെയ്യും
  • ലയണൽ മെസ്സിയുടെ കൊൽക്കത്ത പരിപാടിയിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് മുഖ്യ സംഘാടകൻ അറസ്റ്റിൽ

  • പരിപാടിക്ക് ടിക്കറ്റ് വാങ്ങിയവർക്ക് പണം തിരികെ നൽകുമെന്ന് സംഘാടകർ വാഗ്ദാനം ചെയ്തിട്ടുണ്ട്

  • സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വം വിമർശിച്ച് ഗവർണർ പിഴ ഈടാക്കാനും നിർദേശിച്ചു

View All
advertisement