Salaar teaser | പ്രഭാസിന്റെ സലാറും റോക്കി ഭായിയും തമ്മിൽ എന്ത് ബന്ധം? നേരം പുലരും മുൻപേ 'സലാർ' ടീസർ ഇറങ്ങിയതിനു കാരണം
- Published by:user_57
- news18-malayalam
Last Updated:
'സലാർ' ടീസർ 5.12 ന് പുറത്തിറങ്ങുന്നതിന്റെ പിന്നിലെ രഹസ്യം
പ്രഭാസും (Prabhas) പൃഥ്വിരാജും (Prithviraj) രണ്ടും കൽപ്പിച്ചെന്ന മട്ടിലാണ്. പ്രേക്ഷർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘സലാറിന്റെ’ (Salaar) ടീസർ നേരം പുലരും മുൻപേ ആരാധകർക്കും പ്രേക്ഷകർക്കും മുൻപിലെത്തി. ജൂലൈ 6 പുലർച്ചെ 5.12നാണ് ടീസർ പുറത്തിറങ്ങിയത്. കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്.
കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകനാകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജുമൊന്നിക്കുന്നു എന്ന സവിശേഷത മലയാളി പ്രേക്ഷകർക്കിടയിലും ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു.
ചിത്രത്തിന്റെ ടീസർ 5.12 ന് പുറത്തിറങ്ങുന്നതിന്റെ പിന്നിൽ രഹസ്യം എന്താണ് എന്ന് പ്രേക്ഷകർ ചിന്തിച്ചിരുന്നു. അതിന് ഉള്ള ഉത്തരവും അവർ തന്നെ കണ്ടെത്തുകയും ചെയ്തു.
advertisement
നീലിൻറെ ബ്ലോക്ബസ്റ്റർ ചിത്രം കെജിഎഫുമായിട്ടാണ് സമയത്തെ ബന്ധപ്പെടുത്തിയിരിക്കുന്നത്. കെജിഎഫ് 2 ക്ലൈമാക്സിൽ റോക്കി ഭായി ആക്രമിക്കപ്പെടുന്നത് പുലർച്ചെ അഞ്ചു മണിക്കാണെന്നും കപ്പൽ തകരുന്നത് 51.2നാണെന്നുമാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. കെജിഎഫും സലാറുമായി എന്തോ ബന്ധമുണ്ടെന്നും ആയിരുന്നു പ്രേക്ഷകർ കണ്ടെത്തിയത്.
advertisement
സലാറിൽ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് സലാറിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
ശ്രുതി ഹാസനാണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. ഹോംബാലെ ഫിലിംസിന്റെ കെജിഎഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് സെപ്റ്റംബർ 2 ന് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്., പ്രൊമോഷൻ കൺസൽട്ടൻറ്- വിപിൻ കുമാർ, ഡിജിറ്റൽ പി.ആർ.ഒ.- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, മാർക്കറ്റിംഗ്- ബിനു ബ്രിങ്ഫോർത്ത്.
advertisement
Summary: Teaser for Prabhas movie Salaar released in the wee hours of July 6, 2023
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 06, 2023 6:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Salaar teaser | പ്രഭാസിന്റെ സലാറും റോക്കി ഭായിയും തമ്മിൽ എന്ത് ബന്ധം? നേരം പുലരും മുൻപേ 'സലാർ' ടീസർ ഇറങ്ങിയതിനു കാരണം