Prabhas in Salaar | സലാറിൽ പ്രഭാസിനൊപ്പം എത്തുന്ന മുൻനിര താരങ്ങൾ ആരെല്ലാം?
- Published by:user_57
- news18-malayalam
Last Updated:
ഹോംബാലെ ഫിലിംസിന്റെ അടുത്ത വലിയ പ്രോജക്റ്റാണ് പ്രഭാസ് നായകനായ 'സലാർ'
സെപ്റ്റംബർ മാസത്തിൽ തിയേറ്ററിലെത്തുന്ന പ്രഭാസ് (Prabhas) ചിത്രം സലാറിൽ (Salaar movie) താരപ്രഭയ്ക്ക് തീരെ കോട്ടം തട്ടില്ല. പ്രഭാസ് മാത്രമല്ല, തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും പ്രധാന റോളുകളിൽ അഭിനയിക്കുന്നു. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പ്രഭാസ് നായകനായ ‘സലാർ’ എന്ന ചിത്രത്തിന്റെ ടീസർ ജൂലൈ ആറിന് രാവിലെ 5.12 ന് ഹോംബാലെ ഫിലിംസ് പുറത്തിറക്കും.
ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നായ ‘സലാർ’ കെ.ജി.എഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സിനിമയാണ്. സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകനാക്കി ഹോംബാലെ ഫിലംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
കെജിഎഫ് സംവിധാനം ചെയ്ത ഏറ്റവും വലിയ ആക്ഷൻ സംവിധായകൻ പ്രശാന്ത് നീൽ, ബാഹുബലിക്ക് ശേഷം ആക്ഷൻ സൂപ്പർസ്റ്റാർ എന്ന നിലയിൽ അറിയപ്പെടുന്ന പ്രഭാസ് എന്നിവരിൽ നിന്നും വരുന്ന ഈ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ ചിത്രമാണ് ‘സലാർ’.,
advertisement
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന, ഹോംബാലെ ഫിലിംസിൽ നിന്നുള്ള ‘സലാർ’ എന്ന ചിത്രത്തിന്റെ ടീസർ ജൂലൈ 6 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ 2022 വർഷം കീഴടക്കിയശേഷം, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ അടുത്ത വലിയ പ്രോജക്റ്റാണ് പ്രഭാസ് നായകനായ ‘സലാർ’.
advertisement
വരാനിരിക്കുന്ന ടീസർ അതിന്റെ റിലീസിന് തയ്യാറെടുക്കുമ്പോൾ, ഈ മെഗാ-ആക്ഷൻ പായ്ക്ക്ഡ് ചിത്രത്തിന്റെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ആവേശം കൊടുമുടിയോളം ഉയർന്നു കഴിഞ്ഞു.
സലാർ 2023 സെപ്റ്റംബർ 28 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് തിയെറ്ററുകളിൽ എത്തിക്കുന്നത്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്., പ്രൊമോഷൻ കൺസൽട്ടൻറ് – വിപിൻ കുമാർ, മാർക്കറ്റിംഗ്- ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ പി.ആർ.ഒ.- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്
Summary: Prabhas starrer Salaar, releasing in September 2022, has other known names in South Indian cinema on board
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 04, 2023 7:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Prabhas in Salaar | സലാറിൽ പ്രഭാസിനൊപ്പം എത്തുന്ന മുൻനിര താരങ്ങൾ ആരെല്ലാം?