അലൻസിയർ, സന്തോഷ് കീഴാറ്റൂർ, ശ്രീജയ നായർ; 'വിശുദ്ധ രാത്രികൾ' ടീസർ പുറത്തിറങ്ങി

Last Updated:

Teaser for the movie Vishudha Rathrikal is out | അന്തരിച്ച നടൻ അനിൽ നെടുമങ്ങാട് വേഷമിട്ട ചിത്രമാണിത്. സിനിമ മെയ് 21ന് സൈന പ്ലേ ഒടിടി ഫ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യും

അലൻസിയർ, സന്തോഷ് കീഴാറ്റൂർ, ശ്രീജയ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോക്ടർ എസ്. സുനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വിശുദ്ധ രാത്രികൾ' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.
അനിൽ നെടുമങ്ങാട്, കെ.ബി. വേണു, ശരത് സഭ, കണ്ണൻ ഉണ്ണി, ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, അജിത് എം. ഗോപിനാഥ്, സാന്ദ്ര, ഗുൽഷാനറ, പ്രിയങ്ക പഥക് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
മൂന്ന് സുഹൃത്തുക്കൾ ഹൈറേഞ്ചിലെ ഒരു റിസോർട്ടിലേക്ക് യാത്ര തിരിക്കുന്നു. മൂന്നു പേരിലൊരാളുടെ മാനസിക സംഘർഷത്തിന് അയവുണ്ടാകയാണ് യാത്രയുടെ ഉദ്ദേശ്യം. യാത്രയിൽ അവർ പറയുന്ന കഥകളിലൊന്ന് അയാളുടെ വിഷയത്തിന് കാരണമായി. സമീപക്കാലത്ത് കേരളത്തിലെ ചില നഗരങ്ങളിലും കൊൽക്കത്തയിലും നടക്കുന്ന ചില സംഭവങ്ങളാണ് യാത്രയിൽ അവർ പറയുന്ന കഥകൾ.
advertisement
ആക്ഷേപ ഹാസ്യത്തിന്റെ ഈ കഥകൾ സമകാലിക സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥ, കപട സദാചാരം, ലിംഗവിവേചനം എന്നിവ ഉയർത്തി കാട്ടുന്നവയാണ്. ഈ കപട ധാരണകളെ ഉപയോഗിച്ചു കൊണ്ട് എങ്ങനെയാണ് അധികാരം ന്യൂനപക്ഷ ജീവിതത്തെ ഇല്ലാതാക്കുന്നതെന്നും പറയുന്നു. ഒപ്പം കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതത്തിലെ ചില നിമിഷങ്ങളുടെ വിവരണവുമുണ്ട്. തങ്ങളുടെ യാത്രയ്ക്കൊടുവിൽ നടക്കുന്ന ഒരു സംഭവം അവരിൽ സൃഷ്ടിക്കുന്ന ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് 'വിശുദ്ധ രാത്രികൾ' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
advertisement
പൊത്തൂട്ടൻസ് സിനിമ, ഫിലിം നോമാഡ്സ് അവതരിപ്പിക്കുന്ന 'വിശുദ്ധ രാത്രികൾ', ലതീഷ് കൃഷ്ണൻ, രാജേഷ് കാഞ്ഞിരക്കാടൻ, ജെയ്സൻ ജോസ്, ഡോക്ടർ എസ്. സുനിൽ, റീന ടി.കെ. എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സണ്ണി ജോസഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് സച്ചിൻ ബാലു സംഗീതം പകരുന്നു.
ലൈൻ പ്രൊഡ്യൂസർ- സുധി പാനൂർ, എഡിറ്റർ- വിജി എബ്രാഹം, സൗണ്ട്- കൃഷ്ണനുണ്ണി, അസോസിയേറ്റ് ഡയറക്ടർ- ജിബിൻ, അബ്രു സൈമൻ, ഡിസൈൻ- അർജ്ജുൻ.
മെയ് 21ന് സൈന പ്ലേ ഒടിടി ഫ്ലാറ്റ് ഫോമിലൂടെ 'വിശുദ്ധ രാത്രികൾ' റിലീസ് ചെയ്യും. വാർത്ത പ്രചരണം: എ. എസ്. ദിനേശ്.
advertisement
Summary: Teaser drops for the Malayalam movie Vishudha Rathrikal. The film starring Alencier Lopez, Santhosh Keezhattoor and Sreejaya Nair in the lead is slated for an OTT release on Saina Play on May 21
മലയാളം വാർത്തകൾ/ വാർത്ത/Film/
അലൻസിയർ, സന്തോഷ് കീഴാറ്റൂർ, ശ്രീജയ നായർ; 'വിശുദ്ധ രാത്രികൾ' ടീസർ പുറത്തിറങ്ങി
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement