ഇന്റർഫേസ് /വാർത്ത /Film / Karthikeya 2 teaser | അനുപം ഖേർ, നിഖിൽ, അനുപമ പരമേശ്വരൻ; 'കാർത്തികേയ 2' ടീസർ

Karthikeya 2 teaser | അനുപം ഖേർ, നിഖിൽ, അനുപമ പരമേശ്വരൻ; 'കാർത്തികേയ 2' ടീസർ

കാർത്തികേയ 2

കാർത്തികേയ 2

അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

  • Share this:

നിഖിൽ, ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമായ കാർത്തികേയ 2 ന്റെ ടീസർ (teaser of Karthikeya 2) ഇന്ന് അണിയറ പ്രവർത്തകർ പുറത്തിറക്കി. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്. 'കാർത്തികേയ 2' ഏറെ പ്രതീക്ഷകളുമായി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്.

മലയാളി താരം അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായി ബോളിവുഡ് താരം അനുപം ഖേർ വേഷമിടും.

കാർത്തികേയ 2022 ജൂലൈ 22ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് അഭിനേതാക്കൾ.

കഥ, തിരക്കഥ, സംവിധാനം - ചന്തു മുണ്ടേടി, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി & അഭിഷേക് അഗർവാൾ ആർട്സ്, സഹ നിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, നിർമ്മാതാക്കൾ: ടി.ജി. വിശ്വ പ്രസാദ് & അഭിഷേക് അഗർവാൾ, സംഗീതം: കാലഭൈരവ, ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി, കലാസംവിധാനം: സാഹി സുരേഷ്, പി.ആർ.ഒ.: ആതിര ദിൽജിത്.

' isDesktop="true" id="544998" youtubeid="JmWPWqwT4N8" category="film">

Also read: അന്ന് പ്രിയന് 13 വയസ്സ്, ലാലിന് പത്തും; 'ഓളവും തീരവും' ബ്ലാക്ക് ആൻഡ് വൈറ്റിൽ പുനർജനിക്കുമ്പോൾ

മലയാള സിനിമയുടെ ആർട്ട് ഹൗസ് പ്രസ്ഥാനത്തിന് ചുക്കാൻ പിടിച്ച ചിത്രമായി എന്നും ഓർക്കപ്പെടുന്ന സിനിമയാണ് 1970ൽ മധുവും ഉഷാ നന്ദിനിയും നായികാനായകന്മാരായി പുറത്തിറങ്ങിയ 'ഓളവും തീരവും'. എം.ടി.യുടെ രചനയ്ക്ക് പി.എൻ. മേനോൻ സംവിധാനവും, മങ്കട രവി വർമ്മ ക്യാമറയും ചലിപ്പിച്ച്, ബാപ്പൂട്ടിയുടെയും നബീസയുടെയും പ്രണയത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കി. പിൽക്കാലത്ത് ലോകമറിയുന്ന കലാമൂല്യമുള്ള സിനിമകൾ മലയാളത്തിലുണ്ടാവാൻ പ്രചോദനമായത് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്.

അന്ന് പതിമൂന്നും പത്തും വയസ്സുണ്ടായിരുന്ന രണ്ടാൺകുട്ടികൾ ചേർന്ന് ആ സിനിമയ്ക്ക് ഇന്ന് പുനരാവിഷ്കരണം നൽകുന്നു. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി, ദുർഗ്ഗാ കൃഷ്ണ നായികയായി, 'ഓളവും തീരവും' മറ്റൊരു പുഴക്കരയിൽ അര നൂറ്റാണ്ടിനു ശേഷം വീണ്ടും ഒഴുകുന്നു. യൗവ്വനകാലത്തിന്റെ തുടക്കത്തിൽ 'ഓളവും തീരവും' സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയ മാമുക്കോയ സിനിമയുടെ പുനരാവിഷ്ക്കാരത്തിൽ കടത്തുകാരൻ മമ്മതിക്കയായി വേഷമിടുന്നു. അന്നത്തെ ചെറുപ്പക്കാരനായ എഴുത്തുകാരൻ ഇന്ന് നവതിയോടടുത്തിരിക്കുന്നു. അദ്ദേഹത്തിന്റെ രചനകൾക്ക് ഇനിയും ചെറുപ്പം വിട്ടുമാറിയിട്ടില്ല എന്ന് തെളിയിച്ചുകൊണ്ട് ഓളവും തീരവും സെറ്റിൽ എം.ടി.ക്ക് 89-ാം പിറന്നാൾ ആഘോഷമൊരുങ്ങി.

Summary: Teaser for the movie Karthikeya 2 has been released. If features Anupam Kher, Nikhil and Anupama Parameswaran in lead roles

First published:

Tags: Anupam kher, Anupama Parameswaran