ഇങ്ങനെ വിറ്റുപോകാൻ എന്തായിത് ചൂടപ്പമോ? ദുൽഖറിന്റെ കൊത്തയ്ക്ക് ബുക്കിംഗ് തുടങ്ങേണ്ട താമസം, ടിക്കറ്റ് തീരാൻ

Last Updated:

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത' ഓണം റിലീസായി തിയെറ്ററുകളിൽ എത്തും

കിംഗ് ഓഫ് കൊത്ത
കിംഗ് ഓഫ് കൊത്ത
ദുൽഖർ സൽമാൻ (Dulquer Salmaan) നായകനായി എത്തുന്ന കൾട്ട് ക്ലാസ്സിക് ചിത്രം ‘കിംഗ് ഓഫ് കൊത്ത’ (King of Kotha) ഓണം റിലീസായി ആഗസ്റ്റ് 24ന് തിയെറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിൻ്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ അതിവേഗത്തിലാണ് ടിക്കറ്റുകൾ വിറ്റഴിയുന്നത്. ഇനിയും പലയിടത്തും ബുക്കിംഗ് തുറക്കാൻ ഉണ്ടെങ്കിലും, ആരംഭിച്ച ഇടങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചുവരുന്നു. മാസ്സും ക്ലാസ്സും ഒത്തിണങ്ങിയ കൾട്ട് ക്ലാസ്സിക് ചിത്രമായിട്ടാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഓണക്കാലത്ത് ബോക്സോഫീസിലും ആഘോഷങ്ങളുടെ നിറവ് തീർക്കുവാൻ തന്നെയാണ് കിംഗ് ഓഫ് കൊത്തയുടെ വരവ്.
സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’ ഓണം റിലീസായി തിയെറ്ററുകളിൽ എത്തും. ചിത്രത്തിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് ദുൽഖർ സൽമാൻ എത്തുക. ദുൽഖറിനൊപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർടെയിനർ ആയിരിക്കും ‘കിംഗ് ഓഫ് കൊത്ത’. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താരനിര അണിനിരക്കും.
advertisement
സർപ്പാട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം എത്തുക.
advertisement
സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി.ആർ.ഒ. – പ്രതീഷ് ശേഖർ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇങ്ങനെ വിറ്റുപോകാൻ എന്തായിത് ചൂടപ്പമോ? ദുൽഖറിന്റെ കൊത്തയ്ക്ക് ബുക്കിംഗ് തുടങ്ങേണ്ട താമസം, ടിക്കറ്റ് തീരാൻ
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement