King of Kotha | ഒരിക്കൽ രാജു മോൻ ഒന്നാഗ്രഹിച്ചു, അച്ഛനെപ്പോലെ പേരെടുത്ത റൗഡി ആകണമെന്ന്; 'കിംഗ് ഓഫ് കൊത്ത' ട്രെയ്‌ലർ

Last Updated:

ഓണത്തിന് തിയേറ്റർ പൂരപ്പറമ്പാക്കാൻ ദുൽഖർ സൽമാൻ തീരുമാനിച്ചുറപ്പിച്ച വരവാണ്. ചിത്രം ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക് എത്തും

'കിംഗ് ഓഫ് കൊത്ത' ട്രെയ്‌ലർ
'കിംഗ് ഓഫ് കൊത്ത' ട്രെയ്‌ലർ
അച്ഛനെപ്പോലെ പേരെടുത്ത റൗഡി ആകാൻ ആഗ്രഹിച്ച മകനായ രാജു. അവൻ കൊത്തയുടെ തലവനായി വളർന്നു. അവനൊരു വീര പരിവേഷമുണ്ടായി. കൊത്തയിലേക്കുള്ള വാതിൽ തുറന്ന് ‘കിംഗ് ഓഫ് കൊത്ത’ (King of Kotha) ട്രെയ്‌ലർ പുറത്തിറങ്ങി. ഓണത്തിന് തിയേറ്റർ പൂരപ്പറമ്പാക്കാൻ ദുൽഖർ സൽമാൻ തീരുമാനിച്ചുറപ്പിച്ച വരവാണ്. ചിത്രം ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക് എത്തും.
എതിരാളികൾ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററിൽ എത്തുന്ന ബിഗ് ബജറ്റ് ചിത്രം 400ൽപരം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകും. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുകയാണ്. പാൻ ഇന്ത്യൻ ലെവലിൽ റിലീസാകുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം തീർക്കും എന്നാണ് പ്രതീക്ഷ. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ്.
advertisement
ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയതും കഥാപാത്രത്തിൽ തന്നെ വെല്ലു വിളികൾ നിറഞ്ഞതുമായ കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നു. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.
advertisement
സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ്: റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി.ആർ.ഒ.-: പ്രതീഷ് ശേഖർ.
Summary: Trailer drops for Dulquer Salmaan movie King of Kotha showcasing Dulquer Salmaan in a massive avatar. The movie comes as a solo release in the week prior to Onam
മലയാളം വാർത്തകൾ/ വാർത്ത/Film/
King of Kotha | ഒരിക്കൽ രാജു മോൻ ഒന്നാഗ്രഹിച്ചു, അച്ഛനെപ്പോലെ പേരെടുത്ത റൗഡി ആകണമെന്ന്; 'കിംഗ് ഓഫ് കൊത്ത' ട്രെയ്‌ലർ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement