ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും; പുതിയ ചിത്രം 'കാണെക്കാണെ'

Last Updated:

Tovino Thomas and Aishwarya Lekshmi in Kanekkaane | ടൊവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം സുരാജ് വെഞ്ഞാറമൂടും ശ്രുതി രാമചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും

ഉയരെക്കു ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പുറത്ത് വിട്ടു. 'കാണെക്കാണെ' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ടൊവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം സുരാജ് വെഞ്ഞാറമൂടും ശ്രുതി രാമചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഒട്ടേറെ പ്രമുഖ താരങ്ങൾ പങ്കുവെച്ച ടൈറ്റിൽ വ്യത്യസ്ഥകൊണ്ട് ഏറെ ശ്രദ്ധേയമാവുകയാണ്. 1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ടി.ആർ. ഷംസുദ്ധീൻ ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണിത്.
ട്രാഫിക്, അയാളും ഞാനും തമ്മിൽ, ഹൗ ഓൾഡ് ആർ യു, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബോബി സഞ്ജയ് കൂട്ടുകെട്ട് ഉയരെക്ക് ശേഷം മനു അശോകനൊപ്പം എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.
സിനിമക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് ചിത്രത്തിന്റെ ടൈറ്റിൽ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്. 'ആസ് യു വാച്ച്' എന്ന ടാഗ്‌ലൈനോടുകൂടി പുറത്തിറങ്ങിയ പോസ്റ്റർ മിനിറ്റുകൾക്കുള്ളിൽ തന്നെ പേരിന്റെ വ്യത്യസ്ഥത കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്. ഒക്ടോബർ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന കാണെക്കാണെയിൽ പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
advertisement
ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകുന്നത്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. കല ദിലീപ് നാഥ്.
'മായാനദി' എന്ന സിനിമയിലെ പ്രണയജോഡികളായി എത്തിയ ടൊവിനോയും ഐശ്വര്യയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അപ്പു, മാത്തൻ എന്നിങ്ങനെയായിരുന്നു ഇവരുടെ കഥാപാത്രങ്ങൾ.
ഒരു സ്ത്രീകഥാപാത്ര കേന്ദ്രീകൃതമായ സിനിമയിലും ഐശ്വര്യ വേഷമിടുന്നുണ്ട്. പിറന്നാൾ ദിനത്തിൽ തന്റെ പുതിയ സിനിമയുടെ പോസ്റ്റർ ഐശ്വര്യ ലക്ഷ്മി പുറത്തിറക്കി. 'അര്‍ച്ചന 31 Not Out' എന്ന നായികപ്രാധാന്യമുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സാരിയുടുത്ത് തീക്ഷണമായ നോട്ടത്തോടെയുള്ള ലുക്കിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. ദേവിക +2 Biology,അവിട്ടം എന്നീ ഷോർട്ട് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ അഖില്‍ അനില്‍ കുമാറാണ് അർച്ചന 31 നോട് ഔട്ടിന്റെ സംവിധാനം നിർവഹിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും; പുതിയ ചിത്രം 'കാണെക്കാണെ'
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement