Laika trailer | വീണ്ടും ആകാംക്ഷയുണർത്തി ബാലൂന്റെയും നീലൂന്റെയും 'ലെയ്‌ക്ക' ട്രെയ്‌ലർ

Last Updated:

ബിജു സോപാനവും നിഷ സാരംഗും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഈ സിനിമയിൽ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വർക്ഷോപ്പ് ജീവനക്കാരനായ രാജുവിന്റെ കുടുംബമാണ് കേന്ദ്ര പശ്ചാത്തലം

ലെയ്‌ക്ക
ലെയ്‌ക്ക
മലയാളികളുടെ ബാലുവും നീലുവും ആദ്യമായ് വെള്ളിത്തിരയിൽ ദമ്പതികളായി ഒരുമിക്കുന്ന ‘ലെയ്ക്ക’യുടെ (Laika trailer) ട്രെയ്‌ലര്‍ ഉണ്ണി മുകുന്ദന്റെ പേജിലൂടെ റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ടീസര്‍ സിനിമയുടെ രസച്ചരടിലേക്ക് പ്രേക്ഷകരെ ആകാംഷയോടെ എത്തിക്കുന്ന ഒന്നായിരുന്നു. വന്‍ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചിരിക്കുന്നത്.
‘ഉപ്പും മുളകും’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംപിടിച്ച ബിജു സോപാനവും നിഷ സാരംഗും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഈ സിനിമയിൽ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വർക്ഷോപ്പ് ജീവനക്കാരനായ രാജുവിന്റെ കുടുംബമാണ് കേന്ദ്ര പശ്ചാത്തലം.
ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് മേനി നടിക്കുന്ന രാജുവിന്റെ ഭാര്യ വിമലയായി നിഷ എത്തുന്നു.
advertisement
ശംഖുമുഖം തീരത്തുകൂടി സൈക്കിളില്‍ റോക്കറ്റും തള്ളി നീങ്ങുന്ന ശാസ്ത്രജ്ഞനെ റോക്കറ്റ് വിക്ഷേപിക്കാന്‍ സഹായിച്ച് ശാസ്ത്രജ്ഞനായി മാറിയ വീമ്പു പറയുന്ന ബിജു സോപാനത്തിന്റെ കഥാപാത്രമാണ് ടീസറില്‍ പ്രേക്ഷകര്‍ കണ്ടത്. ഹാസ്യത്തിനു മുന്‍തൂക്കമുള്ളതെന്നു തോന്നിപ്പിക്കുമെങ്കിലും സിനിമയില്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ മേധാവിയായി നാസര്‍ ആണ് എത്തുന്നതെന്ന വാര്‍ത്തയും നാസറിന്റെ ഗൗരവം നിറഞ്ഞ പോസ്റ്ററിലെ മുഖഭാവങ്ങളും ഈ സിനിമ ഹാസ്യത്തിന്റെ മാത്രം ചട്ടക്കൂടില്‍ ഒതുങ്ങുന്നതല്ലെന്ന സൂചനയാണ് നല്‍കുന്നത്.
advertisement
രാജുവിന്റെയും വിമലയുടെയും ‘ലെയ്ക്ക’ ആണ് ടിങ്കു എന്ന നായ. ടീസറില്‍ ടിങ്കുവും പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. വെറും ഭാവാഭിനയമല്ല, സംഭാഷണത്തോടുകൂടി അഭിനയമാണ് ടിങ്കു സിനിമയില്‍ കാഴ്ചവയ്ക്കുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഏഴ് ടെലിവിഷന്‍ പുരസ്‌കാരങ്ങൾ നേടിയ ‘ദേഹാന്തര’ത്തിന്റെ സംവിധായകനായ ആഷാദ് ശിവരാമന്റെ ആദ്യ സിനിമയാണ് ‘ലെയ്ക്ക’.
ബൈജു സോപാനം, നിഷ സാരംഗ്, നാസർ എന്നിവരെക്കൂടാതെ ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, സേതുലക്ഷ്മി, രോഷ്‌നി, നന്ദന വർമ തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നു. പി. മുരളീധരനും ശ്യാം കൃഷ്ണയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
advertisement
ഏറെ ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള പി. സുകുമാറാണ് ഛായാഗ്രഹണം. ഗാനങ്ങൾ: ബി.ടി. അനിൽകുമാർ, ശാന്തൻ, പി. മുരളീധരൻ, സംഗീതം: സതീഷ് രാമചന്ദ്രൻ, ജെമിനി ഉണ്ണിക്കൃഷ്ണൻ. എഡിറ്റിംഗ്: വിപിൻ മണ്ണൂർ, കലാസംവിധാനം: അനീഷ് കൊല്ലം, അസോസിയേറ്റ് ഡയറക്ടർ: കെ.ജി. ഷൈജു, കോസ്റ്റ്യൂം ഡിസൈൻ: രതീഷ്, മേക്കപ്പ്: അനിൽ നേമം, പ്രൊഡക്ഷൻ കൺട്രോളർ: മുരുകൻ എസ്., പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: വിജയ് ജി.എസ്. വി.പി.എസ്. ആൻഡ് സൺസ് മീഡിയയുടെ ബാനറിൽ ഡോ. ഷംനാദ്, ഡോ. രഞ്ജിത് മണി എന്നിവർ ചേർന്നാണ് ‘ലെയ്‌ക്ക’ നിർമിച്ചിരിക്കുന്നത്.
advertisement
Summary: Trailer comes for Malayalam movie Laika starring Biju Sopanam and Nisha Sarang
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Laika trailer | വീണ്ടും ആകാംക്ഷയുണർത്തി ബാലൂന്റെയും നീലൂന്റെയും 'ലെയ്‌ക്ക' ട്രെയ്‌ലർ
Next Article
advertisement
ശബരിമല ദ്വാരപാലക ശിൽപ പാളിക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിൽ മോചനമില്ല
ശബരിമല ദ്വാരപാലക ശിൽപ പാളിക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിൽ മോചനമില്ല
  • ശബരിമല ദ്വാരപാലക ശിൽപപാളി സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു

  • കട്ടിളപ്പാളി സ്വർണക്കൊള്ള കേസിൽ പ്രതിയായതിനാൽ ജയിലിൽ നിന്ന് മോചിതനാകാൻ ഇപ്പോൾ കഴിയില്ല

  • 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഈ കേസിലും ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്

View All
advertisement