നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bheemante Vazhi | ഇത് കല്യാണസൗഗന്ധികം തേടിപ്പോയ ഭീമനല്ല; 'ഭീമൻ്റെ വഴി' ട്രെയ്‌ലർ പുറത്തിറങ്ങി

  Bheemante Vazhi | ഇത് കല്യാണസൗഗന്ധികം തേടിപ്പോയ ഭീമനല്ല; 'ഭീമൻ്റെ വഴി' ട്രെയ്‌ലർ പുറത്തിറങ്ങി

  Trailer drops for Bheemante Vazhi movie | കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രമാണ് 'ഭീമന്റെ വഴി'

  'ഭീമന്റെ വഴി'

  'ഭീമന്റെ വഴി'

  • Share this:
   'അങ്കമാലി ഡയറീസ്' (Angamaly Diaries) എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് (Chemban Vinod Jose) തിരക്കഥ രചിക്കുന്ന 'ഭീമൻ്റെ വഴി' (Bheemante Vazhi) സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി.

   കുഞ്ചാക്കോ ബോബൻ (Kunchacko Boban) നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഷ്റഫ് ഹംസയാണ്. നിരൂപക പ്രശംസ നേടിയ 'തമാശ'യാണ് അഷ്റഫ് ഹംസയുടെ ആദ്യ ചിത്രം. നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഭീമൻ്റെ വഴി'. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചിരിയും ആശ്ചര്യവും ഉറപ്പ് നൽകുന്ന ദൃശ്യമികവാർന്ന രംഗംങ്ങൾ ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്.

   ചെമ്പൻ വിനോദ് ജോസിനൊപ്പം നിർമ്മാതാക്കളായി റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവരുമുണ്ട്. ഡിസംബർ 3ന് ആണ് ലോകമെമ്പാടും 'ഭീമൻ്റെ വഴി' പ്രദർശനത്തിനെത്തുന്നത്. കേരളത്തിൽ 130ഓളം തിയറ്ററുകളിൽ 'ഭീമൻ്റെ വഴി' പ്രദർശനത്തിനെത്തുമെന്ന് അണിയറക്കാർ അറിയിച്ചു.   'ജല്ലിക്കട്ട്' സിനിമയിലൂടെ ഈ വർഷം ദേശീയ പുരസ്‌കാരം നേടിയ ഗിരീഷ് ഗംഗാധരനും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ആദ്യ സിനിമ കൂടിയാണ് 'ഭീമൻ്റെ വഴി'. ഇരുവരുടെയും മുൻപ് ഇറങ്ങിയ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായൊരു ചിത്രമായിരിക്കും 'ഭീമൻ്റെ വഴി'.

   സുരാജ് വെഞ്ഞറമ്മൂടിന്റെ കാമിയോ വേഷം ആണ് പ്രതീക്ഷ നൽകുന്ന മറ്റൊരു കാര്യം. കുറച്ച് കാലമായി സീരിയസ് വേഷങ്ങളിൽ കണ്ടിരുന്ന സുരാജ് വെഞ്ഞാറമൂട് വീണ്ടും കോമഡി വേഷത്തിൽ വരുന്ന ചിത്രമാണ് 'ഭീമൻ്റെ വഴി'. ചെമ്പോസ്കി മോഷൻ പിക്ചേഴ്സും OPM സിനിമാസും ചേർന്നാണ് നിർമ്മാണം. വിഷ്ണു വിജയാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സംവിധായകനായ മുഹ്സിൻ പരാരി ഗാനങ്ങൾ രചിച്ചിരിക്കുന്നു.

   അഖിൽ രാജ് ചിറയിൽ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. ജിനു ജോസഫ് എന്ന നടൻ്റെ ഇതു വരെ കാണാത്ത പ്രകടനം ആണ് ട്രെയിലറിൽ ഉള്ളത്. ജിനുവിനെ കൂടാതെ ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം. നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

   ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഹരീഷ് തേക്കേപ്പാട്ട് , സൗണ്ട് ഡിസൈൻ – അരുൺ രാമ വർമ്മ, മേക്കപ്പ് – ആർ.ജി. വയനാടൻ, കോസ്റ്റ്യൂംസ് – മസ്ഹർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – ഡെവിസൺ സി.ജെ., പി.ആർ.ഒ. – ആതിര ദിൽജിത്, സ്റ്റിൽസ് – അർജ്ജുൻ കല്ലിങ്കൽ, പോസ്റ്റർ ഡിസൈൻ – popkon.

   Summary: Trailer drops for Malayalam movie Bheemante Vazhi starring Kunchacko Boban, Chemban Vinod Jose and Jinu Joseph in the lead. The movie is slated for a theatre release on December 3
   Published by:user_57
   First published:
   )}