Uschool | 'കവി ഉദ്ദേശിച്ചത്' സംവിധായകൻ വീണ്ടും; 'ഉസ്കൂൾ' സിനിമയുടെ ട്രെയ്‌ലർ

Last Updated:

പ്ലസ് ടു സെൻ്റ് ഓഫ് ഡേയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൗമാരകാല പ്രണയത്തിൻ്റെ നർമ്മ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന സിനിമയാണ് 'ഉസ്കൂൾ'

ഉസ്കൂൾ
ഉസ്കൂൾ
‘കവി ഉദ്ദേശിച്ചത്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ‘ഉസ്കൂൾ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ
റിലീസായി. പ്ലസ് ടു സെൻ്റ് ഓഫ് ഡേയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൗമാരകാല പ്രണയത്തിൻ്റെ നർമ്മ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ‘ഉസ്കൂൾ’ എന്ന ചിത്രത്തിൽ അഭിജിത്, നിരഞ്ജൻ, അഭിനന്ദ് ആക്കോട്, ഷിഖിൽ ഗൗരി, അർച്ചന വിനോദ്, പ്രിയനന്ദ, ശ്രീകാന്ത് വെട്ടിയാർ, ലാലി പി.എം., ലിതിലാൽ തുടങ്ങി നൂറോളം ആർട്ടിസ്റ്റുകൾ അഭിനയിക്കുന്നു.
ബോധി മൂവി വർക്സിൻ്റെ ബാനറിൽ ബീബു പരങ്ങേൻ, ജയകുമാർ തെക്കേകൊട്ടാരത്ത്, ബെൻസിൻ ഓമന, കെ.വി. പ്രകാശ്, പി.എം. തോമസ്കുട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസൂൺ പ്രഭാകർ നിർവ്വഹിക്കുന്നു.
advertisement
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷൈബിൻ ടി., അരുൺ എൻ. ശിവൻ. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഷഹബാസ് അമൻ, സാമുവൽ അബി, ഹിമ ഷിൻജു എന്നിവർ സംഗീതം പകരുന്നു. ഷഹബാസ് അമൻ, സിയ ഉൾഹഖ്, ഹിമ ഷിൻജു, കാർത്തിക് പി. ഗോവിന്ദ് എന്നിവരാണ് ഗായകർ.
advertisement
എഡിറ്റിംങ്ങ്- എൽ കട്ട്സ്, കലാസംവിധാനം- അനൂപ് മാവണ്ടിയൂർ, മേക്കപ്പ്- സംഗീത് ദുന്ദുഭി, കോസ്റ്റ്യൂംസ്- പ്രിയനന്ദ, പ്രൊജക്റ്റ് ഡിസൈനർ- ലിജു തോമസ്, റിലീസിംഗ് ഡിസൈനർ- ഷൈബിൻ ടി., ഡിസൈൻ- ആൻ്റണി സ്റ്റീഫൻ, സ്റ്റിൽസ്- സാജു നടുവിൽ.
ബോധി മൂവി വർക്സും ചെന്നൈ ഫിലിം ഫാക്ടറിയും ചേർന്ന് ഏപ്രിൽ 14 ന് വിഷു ചിത്രമായി ‘ഉസ്കൂൾ’ തിയെറ്ററുകളിലെത്തിക്കുന്നു. പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Trailer drops for Malayalam movie Uschool
മലയാളം വാർത്തകൾ/ വാർത്ത/Film/
Uschool | 'കവി ഉദ്ദേശിച്ചത്' സംവിധായകൻ വീണ്ടും; 'ഉസ്കൂൾ' സിനിമയുടെ ട്രെയ്‌ലർ
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement