Thaaram Theertha Koodaram | താരങ്ങളില്ലാതെ നിഗൂഢതയും സസ്‌പെൻസും നിറച്ച് പുതുമുഖങ്ങളുടെ 'താരം തീർത്ത കൂടാരം'; ഉദ്വേഗം നിറഞ്ഞ ട്രെയ്‌ലർ പുറത്തിറങ്ങി
- Published by:user_57
- news18-malayalam
Last Updated:
ചിത്രം ഏപ്രിൽ 14ന് പ്രദർശനത്തിനെത്തും
കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ, ഐൻ സെയ്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’ (Thaaram Theertha Koodaram) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഏപ്രിൽ 14ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ വിനീത് വിശ്വം, ശങ്കർ രാമകൃഷ്ണൻ, ജെയിംസ് ഏലിയ, ഉണ്ണി രാജ, ഫുക്രു, മുസ്തഫ, വിജയൻ കാരന്തൂർ, നിഷാന്ത് നായർ, മാല പാർവതി, ഡയാന ഹമീദ്, വിനോദിനി വൈദ്യനാഥൻ, അനഘ ബിജു, അരുൾ ഡി. ശങ്കർ, അനഘ മരിയ വർഗീസ് തുടങ്ങിയവർ അഭിനയിക്കുന്നു.
അഭിരാമി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് നായർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ സുരേന്ദ്രൻ നിർവ്വഹിക്കുന്നു. അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.
ബി.കെ. ഹരിനാരായണൻ, അരുൺ ആലത്ത്, മോഹൻ രാജൻ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു. എഡിറ്റർ- പരീക്ഷിത്, പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമ്മൂട്, പ്രൊഡക്ഷൻ ഡിസൈൻ- ലൗലി ഷാജി, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, മേക്കപ്പ്- മണികണ്ഠൻ മരത്താക്കര, സ്റ്റിൽസ്- ജെറിൻ സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ്- പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ- സവിൻ എസ്.എ., സൗണ്ട് ഡിസൈൻ- ബിജു കെ.ബി., സൗണ്ട് മിക്‌സിംഗ്- ഡാൻ ജോസ്, ഡി.ഐ. കളറിസ്റ്റ്- ജോജി ഡി. പാറക്കൽ, സ്റ്റണ്ട് ഡയറക്ടർ- ബ്രൂസ് ലീ രാജേഷ്, വിഎഫ്എക്സ്- റോബിൻ അലക്സ് ക്രിയേറ്റീവ് നട്ട്സ്, സ്റ്റുഡിയോ- സൗത്ത് സ്റ്റുഡിയോ, ലാൽ മീഡിയ; പബ്ലിസിറ്റി ഡിസൈൻ- യെല്ലോടൂത്ത്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 01, 2023 8:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Thaaram Theertha Koodaram | താരങ്ങളില്ലാതെ നിഗൂഢതയും സസ്‌പെൻസും നിറച്ച് പുതുമുഖങ്ങളുടെ 'താരം തീർത്ത കൂടാരം'; ഉദ്വേഗം നിറഞ്ഞ ട്രെയ്‌ലർ പുറത്തിറങ്ങി