ഇന്റർഫേസ് /വാർത്ത /Film / Higuita | കണ്ണൂരിലെ പാർട്ടിയുടെ അവസാനവാക്ക്; ഉദ്വേഗം നിറച്ച് 'ഹിഗ്വിറ്റ' ട്രെയ്‌ലർ

Higuita | കണ്ണൂരിലെ പാർട്ടിയുടെ അവസാനവാക്ക്; ഉദ്വേഗം നിറച്ച് 'ഹിഗ്വിറ്റ' ട്രെയ്‌ലർ

ഹിഗ്വിറ്റ

ഹിഗ്വിറ്റ

സുരാജ് വെഞ്ഞാറമൂടിന്റെ ഉജ്വല പ്രകടനവുമായി 'ഹിഗ്വിറ്റ' ട്രെയ്‌ലർ

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

‘ഹിഗ്വിറ്റ’ (Higuita) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഫഹദ് ഫാസിലിന്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. ഹേമന്ത് ജി. നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസ്സിയേഷൻ വിത്ത് മാംഗോസ് ഇൻ കോക്കനട്ട് സിന്റെ ബാനറിൽ ബോബി തര്യനും സജിത് അമ്മയും ചേർന്നു നിർമ്മിക്കുന്നു.

കണ്ണൂർ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കണ്ണൂരിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ് സഖാവ് പന്ന്യൻ മുകുന്ദന്റെയും അദ്ദേഹത്തിന്റെ ഗൺമാനായി എത്തുന്ന അയ്യപ്പദാസിനേയും കേന്ദീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി.

‘ഭയം ഈ ലോകത്തിലെ ഏറ്റവും മോശമായ വാക്കുകളാണ്. അതുകൊണ്ട് ഭീരുവാകരുത്. ഭീരുവായ ആണ് ഏറ്റവും വലിയ തെറ്റു കൂടിയാണ്. പേടിച്ച പുരുഷൻ ഏറ്റവും വലിയ അശ്ളീലവും,’ സഖാവ് പന്ന്യൻ മുകുന്ദന്റെ ഈ വാക്കുകളിൽക്കൂടി ചിത്രത്തിന്റെ പൊതുസ്വഭാവം വ്യക്തമാക്കപ്പെടുന്നു.

' isDesktop="true" id="591349" youtubeid="H8MRlNBDA-M" category="film">

“ആളും മൈക്കും. മൈതാനവും വച്ചല്ല പ്രശ്നം തീർക്കേണ്ടത്. അതിന് അതിന്റേതായിട്ടുള്ള രീതികളുണ്ട്. തന്ന കണക്ക് തീർത്തിരിക്കും” എന്ന സഖാവ് പന്ന്യൻ മുകുന്ദന്റെ ഈ വാക്കുകൾ കൂടി കേൾക്കുമ്പോൾ ഒരു പാർട്ടി പ്രവർത്തകന്റെ ആവേശത്തെ ആളിക്കത്തിക്കാൻ പോരുന്നതാണ്.

കണ്ണൂർ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച കൂടിയാണ് ചിത്രം. സമകാലീന സംഭവങ്ങളിലൂടെ ഉരിത്തിരിയുന്ന ഈ ചിത്രത്തിലെ സഖാവ് പന്ന്യൻ മുകുന്ദനെ സുരാജ് വെഞ്ഞാറമൂടും, അയ്യപ്പദാസിനെ ധ്യാൻ ശ്രീനിവാസനും അവതരിപ്പിക്കുന്നു.

മനോജ് കെ. ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ഗാനങ്ങൾ – വിനായക് ശശികുമാർ, ധന്യാ നിഖിൽ; സംഗീതം – രാഹുൽ രാജ്, ഛായാഗ്രഹണം- ഫാസിൽ നാസർ, എഡിറ്റിംഗ് – പ്രസീത് നാരായണൻ, പി.ആർ.ഒ.- വാഴൂർ ജോസ്. മാർച്ച് 31ന് ചിത്രം പ്രദർശനത്തിനെത്തുന്നു.

First published:

Tags: Dhyan Sreenivasan, Higuita movie, Suraj Venjaramoodu