Paranormal Project | ഇംഗ്ലീഷ് ഹൊറർ ചിത്രം 'പാരാനോർമൽ പ്രൊജക്ട്' ട്രെയ്‌ലർ റിലീസ് ചെയ്‌തു
- Published by:user_57
- news18-malayalam
Last Updated:
പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസായ ആൽവിൻ ജോഷ്, സാം അലക്സ്, കാർത്തിക് രഘുവരൻ, ക്രിസ്റ്റി ഫെർനാൻഡസ് എന്നിവരുടെ കേസ് ഡയറികളാണ് സിനിമയിലുടനീളം അവതരിപ്പിക്കുന്നത്
ഇംഗ്ലീഷ് ഹൊറർ ചിത്രം ‘പാരാനോർമൽ പ്രൊജക്ട്’ (Paranormal Project) ട്രെയ്‌ലർ പുറത്ത്.
ക്യാപ്റ്റാരിയാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എസ്.എസ്. ജിഷ്ണുദേവ് സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ഹൊറർ മൂവിയാണ് ‘പാരനോർമൽ പ്രൊജക്ട്’. അമേരിക്കൻ ഫിലിം കമ്പനിയായ ഡാർക്ക് വെബ് ഫിലിംസാണ് ചിത്രം പുറത്തിറക്കുന്നത്.
പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസായ ആൽവിൻ ജോഷ്, സാം അലക്സ്, കാർത്തിക് രഘുവരൻ, ക്രിസ്റ്റി ഫെർനാൻഡസ് എന്നിവരുടെ കേസ് ഡയറികളാണ് സിനിമയിലുടനീളം അവതരിപ്പിക്കുന്നത്.
തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് സിനിമയുടെ ആഖ്യാന ശൈലി. സൗത്ത് ഇന്ത്യ പശ്ചാത്തലമാക്കി വരുന്ന ഹൊറർ സിനിമയിൽ ഷാഡോ സിനിമാറ്റോഗ്രഫിയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഒഴിഞ്ഞ കോളേജ് ബിൽഡിംഗിൽ അധികൃതരുടെ നിർദ്ദേശപ്രകാരം എത്തുന്ന പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ്, അവർ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ഒട്ടനവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതാണ് സിനിമയുടെ ഇതിവൃത്തം.
advertisement
പല യഥാർത്ഥ സംഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമാറ്റോഗ്രഫി, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ എസ്.എസ്. ജിഷ്ണുദേവ് തന്നെയാണ്. ട്രെയ്‌ലർ പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് എബിൻ എസ്. വിൻസെന്റ്. സ്നേഹൽ റാവു, ഗൗതം എസ്. കുമാർ, അഭിഷേക് ശ്രീകുമാർ, സുനീഷ്, ശരൺ ഇൻഡോകേര, സുദർശനൻ റസ്സൽപുരം, ജലത ഭാസ്കർ, ചിത്ര, അവന്തിക, അമൃത് സുനിൽ, നൈതിക്, ആരാധ്യ, മാനസപ്രഭു, ഷാജി ബാലരാമപുരം, അരുൺ എ.ആർ., ടി. സുനിൽ പുന്നക്കാട്, സുരേഷ് കുമാർ, ചാല കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
advertisement
സിനിമയുടെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീ വിഷ്‌ണു ജെ.എസ്. പശ്ചാത്തല സംഗീതം- സൗരവ് സുരേഷ്. ജമ്പ് സ്കെയർ ധാരാളം ഉള്ള ഈ സിനിമയിൽ സ്പെഷ്യൽ മേയ്ക്കപ്പ് ചെയ്തിരിക്കുന്നത് ഷൈനീഷ എം.എസ്. കലാസംവിധാനം- ടി. സുനിൽ പുന്നക്കാട്, പബ്ലിസിറ്റി ഡിസൈൻ- വിനിൽ രാജ്, സ്പ്ളെൻഡിഡ് ഒലയോ, പ്രജിൻ വി.കെ., പി.ആർ.ഒ.- അജയ് തുണ്ടത്തിൽ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 25, 2023 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Paranormal Project | ഇംഗ്ലീഷ് ഹൊറർ ചിത്രം 'പാരാനോർമൽ പ്രൊജക്ട്' ട്രെയ്‌ലർ റിലീസ് ചെയ്‌തു