Mahaan trailer | വിക്രമിന്റെ ആക്ഷൻ ത്രില്ലർ 'മഹാൻ'; ട്രെയ്‌ലർ പുറത്തിറങ്ങി

Last Updated:

തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ 'മഹാൻ' എന്ന പേരിലും കന്നഡയിൽ 'മഹാപുരുഷ' എന്ന പേരിലുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്

മഹാൻ ട്രെയ്‌ലർ
മഹാൻ ട്രെയ്‌ലർ
തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി ചിയാൻ വിക്രം (Chiyaan Vikram). ഫെബ്രുവരി 10 ന് പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യുന്ന തമിഴ് ആക്ഷൻ-ത്രില്ലർ മഹാന്റെ ട്രെയ്‌ലർ (Mahaan trailer) റിലീസ് ചെയ്തു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത്, ലളിത് കുമാർ നിർമ്മിച്ച ഈ ആക്ഷൻ-പാക്ക് ഡ്രാമയിൽ വിക്രം ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു.
ധ്രുവ് വിക്രം, ബോബി സിംഹ, സിമ്രൻ തുടങ്ങിയ വമ്പൻ താരനിരയും ഒപ്പമുണ്ട്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ 'മഹാൻ' എന്ന പേരിലും കന്നഡയിൽ 'മഹാപുരുഷ' എന്ന പേരിലുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
സാധാരണക്കാരനായ ഒരു വ്യക്തിയുടെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജീവിതത്തിലേക്കാണ് വേഗമേറിയ ട്രെയ്‌ലർ  നയിക്കുന്നത്. ഒരു ദിവസം അയാൾ തന്റെ കുടുംബത്തെ വിട്ട് നേരായതും തത്വാധിഷ്ഠിതവുമായ ജീവിതത്തിൽ നിന്ന് പുറത്തുകടക്കുന്നു. തന്റെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനായി അയാൾ അവരെ കൂടാതെ നീങ്ങുന്നു, എന്നാൽ വിജയത്തിന്റെ കൊടുമുടിയിൽ എത്തുമ്പോഴും, തന്റെ മകന്റെ അസാന്നിധ്യം അയാൾക്ക് താങ്ങാനാകാതെ വരികയും അവനെ തന്റെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇത് അയാളുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നു. ഉയർച്ച താഴ്ച്ചകളിലൂടെ കടന്നു പോകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുള്ള ഒരു ആക്ഷൻ പാക്ക് ആഖ്യാനമാണ് തുടർന്ന് നിങ്ങൾക്ക് കാണാനാകുക.
advertisement
"മഹാൻ എന്നോടുള്ള സ്‌നേഹത്തിന്റെ പ്രയത്‌നമാണ്. കരുത്തരായ അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ ഏറ്റവും മികച്ചത് നൽകി എന്റെ ഒപ്പം നിൽക്കുന്നു," ചിത്രത്തിന്റെ സംവിധായകൻ കാർത്തിക് സുബ്ബരാജ് പറഞ്ഞു.
''വിക്രമിനൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്, അദ്ദേഹത്തിന്റെ വിപുലവും ശ്രദ്ധേയവുമായ കരിയറിലെ 60-ാമത്തെ സിനിമ എന്ന പ്രത്യേകതയും മഹാനുണ്ട്. വിക്രമിന്റെയും ധ്രുവിന്റെയും ശ്രദ്ധേയമായ അച്ഛൻ-മകൻ ജോഡികളെ ആദ്യമായി സ്‌ക്രീനിൽ ഒരുമിച്ച് കൊണ്ടുവരാനും സംവിധാനം ചെയ്യാനും ഈ സിനിമ എനിക്ക് അവസരം നൽകി," കാർത്തിക് കൂട്ടിച്ചേർത്തു.
advertisement
"തീവ്രമായ വികാരങ്ങളാൽ സന്തുലിതമാക്കപ്പെട്ട ആക്ഷന്റെയും ഡ്രാമയുടെയും സമ്പൂർണ്ണ സംയോജനമായ 'മഹാൻ' എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കും. സിനിമയിലെ എന്റെ കഥാപാത്രത്തിന് ഒന്നിലധികം ഷേഡുകൾ ഉണ്ട്, കഥ പുരോഗമിക്കുമ്പോൾ ഒരു വികാരത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് വളരെ രസകരമായിരുന്നു. തീർച്ചയായും, ഇത് എനിക്ക് സവിശേഷതകൾ നിറഞ്ഞ ഒരു സിനിമ കൂടിയാണ് - ഒന്ന്, ഇത് എന്റെ 60-ാമത്തെ ചിത്രമാണ്, എന്റെ സിനിമാ യാത്രയിലെ മറ്റൊരു നാഴികക്കല്ല്. രണ്ടാമതായി എന്റെ മകൻ ധ്രുവ് വിക്രം സിനിമയിലും എന്റെ മകനായി അഭിനയിക്കുന്നു. ഈ റോളിനായി ധ്രുവ് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എനിക്ക് അതിൽ വളരെ അഭിമാനമുണ്ട്. കാർത്തിക് സുബ്ബരാജിനെപ്പോലെ പ്രതിഭാധനനായ ഒരു സംവിധായകനൊപ്പം പ്രവർത്തിക്കുന്നത് ഏറെ സന്തോഷകരമാണ്. തനിക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായ കാഴ്ചപ്പാട് ഉള്ള ആളാണ് അദ്ദേഹം," വിക്രം പറഞ്ഞു.
advertisement
"മഹാൻ എനിക്ക് വളരെ പ്രത്യേകതയുള്ള സിനിമയാണ്, കാരണം ഇതാദ്യമായാണ് ഞാൻ എന്റെ അച്ഛനോടൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടുന്നത്, അതും അദ്ദേഹത്തിന്റെ മകനെ അവതരിപ്പിക്കുന്ന ഒരു വേഷത്തിൽ. അദ്ദേഹം സിനിമയെക്കുറിച്ച് മികച്ച ധാരണയുള്ള വളരെ കഴിവുള്ള ആളാണ്, എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്," ധ്രുവ് വിക്രം പറഞ്ഞു.
"കാർത്തിക് സുബ്ബരാജ് സാറിന്റെ സംവിധാനത്തിൽ പ്രവർത്തിക്കുന്നത് ഒരു മികച്ച അനുഭവമായിരുന്നു, അദ്ദേഹം എന്നെ സിനിമയിലൂടെ മുന്നോട്ടു നയിക്കുകയും എന്റെ കഥാപാത്രത്തിന്റെ സൂക്ഷ്മതയും തീവ്രതയും ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്തു. ഇത് എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കുവാനും സഹായകമായി. പ്രേക്ഷകർ എന്റെ പ്രകടനവും സിനിമയും ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ധ്രുവ് പറഞ്ഞു.
advertisement
"ഒരിക്കൽ കൂടി വിക്രമിനും കാർത്തിക്കിനുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് മികച്ച അനുഭവമാണ്. ഒരുപാട് ഇമോഷനുകളും ഡ്രാമയും ഇഴചേർന്ന ഒരു ആക്ഷൻ പായ്ക്ക് എന്റർടെയ്‌നറാണ് ചിത്രം. സിനിമയിലെ എന്റെ കഥാപാത്രമായ നാച്ചി, തന്റെ ചെറുതും സന്തോഷം നിറഞ്ഞതുമായ കുടുംബത്തോടൊപ്പം ലളിതജീവിതം നയിക്കുന്ന എളിമയും ലാളിത്യവുമുള്ള ഒരു സ്ത്രീയാണ്. ഭർത്താവ് പ്രത്യയശാസ്ത്രപരമായ ജീവിതത്തിന്റെ പാതയിൽ നിന്ന് വഴിതെറ്റുമ്പോൾ അവളുടെ ലോകം തകർന്നുവീഴുകയാണ്," മഹാനിലെ നായിക സിമ്രൻ അഭിപ്രായപ്പെട്ടു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Mahaan trailer | വിക്രമിന്റെ ആക്ഷൻ ത്രില്ലർ 'മഹാൻ'; ട്രെയ്‌ലർ പുറത്തിറങ്ങി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement