advertisement

മയക്കുമരുന്ന് കേസിൽ അടിവസ്ത്രം മാറ്റിയ കേസിൽ ആന്റണി രാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ;എംഎൽഎ സ്ഥാനം റദ്ദായി

Last Updated:

നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്

Rapid Read
ആന്റണി രാജു
ആന്റണി രാജു
മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസി കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻമന്ത്രി ആന്റണി രാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. മൂന്നര പതിറ്റാണ്ട് നീണ്ട കേസിൽ, നെടുമങ്ങാട് ജുഡീഷ്യഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. ശിക്ഷാ വിധി വന്നതോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദായി. തെളിവ് നശിപ്പിക്കലിനാണ് മുന്ന് വർഷം തടവിന് ശിക്ഷിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരുമനുമായിരുന്ന ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.
advertisement
ഐപിസി 120 ബി പ്രകാരം ആറ് മാസം തടവ്, 201-ാം വകുപ്പ് പ്രകാരം മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും 193 പ്രകാരം മൂന്ന് വർഷം, 465-ാം വകുപ്പ് പ്രകാരം രണ്ട് വർഷം എന്നിങ്ങനെയാണ്  ശിക്ഷ. ശിക്ഷ എല്ലാം കൂടി 9 വർഷത്തിനടുത്ത് തടവ് വരുമെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാല്‍ ഏറ്റവും ഉയർന്ന കാലാവധിയായ മൂന്ന് വർഷം മാത്രം തടവിൽ കഴിഞ്ഞാൽ മതിയാകും. അതേസമയം, ശിക്ഷാ കാലാവധി മൂന്ന് വർഷമോ അതിൽ താഴെയോ ആയതിനാൽ കോടതിക്ക് തന്നെ നേരിട്ട് ജാമ്യം അനുവദിക്കാൻ സാധിക്കുമെന്നതുകൊണ്ട് ആൻ്റണി രാജുവിന് ജയിലിൽ പോകേണ്ടി വരില്ല.
advertisement
1990ൽ ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവറ്റോസെർവെല്ലി തന്റെ അടിവസ്ത്രത്തിഒളിപ്പിച്ച് 61.5 ഗ്രാം ഹാഷിഷ് കടത്താശ്രമിച്ചതിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ സംഭവത്തിലാണ്, പ്രതിയുടെ അഭിഭാഷകനായ ആന്റണി രാജുവിനെതിരെ കേസെടുത്തത് .പ്രതിയെ രക്ഷപെടുത്താനായി കേസിലെ നിർണായക തൊണ്ടിമുതലായ പ്രതിയുടെ കടുംനീല നിറത്തിൽ ബനിയൻ തുണിയിലുള്ള അടിവസ്ത്രം കൈവശപ്പെടുത്തി അളവ് മാറ്റി തയ്ച്ച് തിരിച്ചുവച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മയക്കുമരുന്ന് കേസിൽ അടിവസ്ത്രം മാറ്റിയ കേസിൽ ആന്റണി രാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ;എംഎൽഎ സ്ഥാനം റദ്ദായി
Next Article
advertisement
ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
ഭാര്യ പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
  • ബെംഗളൂരു സ്വദേശി ഭാര്യയും ബന്ധുക്കളും ലൈംഗിക പീഡനം, വഞ്ചന, സാമ്പത്തിക ചതിയുമായി പരാതി നൽകി

  • അശ്ലീല വീഡിയോകൾ അയച്ച് അതുപോലെ ചെയ്യാൻ നിർബന്ധം, സുഹൃത്തിനൊപ്പം ബന്ധം പ്രേരിപ്പിച്ചതും ആരോപണം

  • ഭാര്യയുടെ പക്കലിൽ സ്വർണാഭരണങ്ങൾ, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, വിവാഹ ചിത്രങ്ങൾ നശിപ്പിച്ചതും ആരോപിച്ചു

View All
advertisement