'സമാധാനത്തോടെ അഴിമതി നടത്താൻ ഈ ജനം സമ്മതിക്കില്ല'; ഇത് ഉറിയടി

Last Updated:

Uriyadi character poster released | ഇത് ഉറിയടിയിലെ ആഭ്യന്തരമന്ത്രി ബലരാമൻ

'അടി കപ്യാരെ കൂട്ടമണി' സംഘത്തിന്റെ പുതിയ ചിത്രം 'ഉറിയടി'യുടെ ക്യാരക്റ്റർ പോസ്റ്റ് പുറത്തിറങ്ങി. പ്രേംകുമാർ അവതരിപ്പിക്കുന്ന ആഭ്യന്തരമന്ത്രി ബലരാമൻ എന്ന കഥാപാത്രമാണ് പുറത്തു വന്നിരിക്കുന്നത്. 'സമാധാനത്തോടെ അഴിമതി നടത്താൻ ഈ ജനം സമ്മതിക്കില്ല' എന്ന രസകരമായ ക്യാപ്‌ഷനാണ് ചിത്രത്തിനൊപ്പം. 2018 നവംബർ മാസം ആയിരുന്നു ചിത്രീകരണത്തിന് തുടക്കം. പോലീസ് കഥ പറയുന്ന ചിത്രത്തിൽ മലയാള സിനിമയിലെ എക്കാലത്തും ഓർക്കപ്പെടുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച താരങ്ങളുമായാണ് വരവ്.
ഡി.വൈ.എസ്.പി മുതൽ കോൺസ്റ്റബിൾ വരെയുള്ളവർ കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ ശ്രീനിവാസൻ, ബൈജു, ഇന്ദ്രൻസ്, അജു വർഗീസ് എന്നിവർ അണിനിരക്കുന്നു. ഒന്നിൽ കൂടുതൽ നായകന്മാരുണ്ടാവും. മാട്ടുപ്പെട്ടി മച്ചാനിൽ ഹാസ്യ നായകന്മാരായി മുകേഷും ബൈജുവും എത്തിയിട്ടുണ്ട്. ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന കഥയാണ്. പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്‌സിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ ഒപ്പിയെടുക്കുന്നതാണ് പ്രമേയം.
നടൻ ഫഹദ് ഫാസിലാണ് ഉറിയടി ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. 'ആൻ അടി ക്യാൻ ചേഞ്ച് യുവർ ലൈഫ്' (ഒരടി നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കും) എന്ന ടാഗ്‌ലൈൻ ആയിരുന്നു പോസ്റ്ററിൽ. അടി കപ്യാരെ കൂട്ടമണി സംവിധാനം ചെയ്ത എ.ജെ. വർഗ്ഗീസാണ് ഉറിയടിയുടെയും സംവിധായകൻ. 2015 ൽ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണിയിൽ ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'സമാധാനത്തോടെ അഴിമതി നടത്താൻ ഈ ജനം സമ്മതിക്കില്ല'; ഇത് ഉറിയടി
Next Article
advertisement
ഐന്‍സ്റ്റീന്റെ അറിയപ്പെടാതെ പോയ പ്രണയജീവിതം; നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തല്‍
ഐന്‍സ്റ്റീന്റെ അറിയപ്പെടാതെ പോയ പ്രണയജീവിതം; നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തല്‍
  • ഐൻസ്റ്റീൻ രണ്ട് തവണ വിവാഹം കഴിക്കുകയും നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയതും തെളിയുന്നു.

  • വിവാഹിതര ബന്ധങ്ങള്‍ കത്തുകളും ജീവചരിത്രങ്ങളും വെളിപ്പെടുത്തുന്നുവെന്ന് ഐന്‍സ്റ്റീന്‍ സമ്മതിച്ചു.

  • മിലേവയുമായുള്ള ആദ്യ വിവാഹം, എല്‍സയുമായുള്ള രണ്ടാം വിവാഹം, മറ്റ് ബന്ധങ്ങള്‍ എന്നിവ ചരിത്രം രേഖപ്പെടുത്തുന്നു.

View All
advertisement