Varisu | നാളെ സൂര്യനുദിക്കും മുൻപേ വിജയ് ഫാൻസ്‌ ഉണരും; 'വാരിസ്' കേരളത്തിലെ 400 തിയേറ്ററുകളിൽ

Last Updated:

പുതുവർഷത്തിലെ ആദ്യ വിജയ് ചിത്രം 'വാരിസിന്' പുലർച്ചെ നാല് മണിക്ക് കേളികൊട്ടുണരും

വാരിസ്
വാരിസ്
ജനുവരി 11ന് സൂര്യനുദിക്കും മുൻപേ കേരളത്തിലെ വിജയ് ഫാൻസ്‌ ഉണരും, പുതുവർഷത്തിലെ ആദ്യ വിജയ് ചിത്രം ‘വാരിസിന്’ പുലർച്ചെ നാല് മണിക്ക് കേളികൊട്ടുണരും. മൊത്തം 400 സ്‌ക്രീനുകളിലാണ് പ്രദർശനം. ഇതിനോടകം ആദ്യദിന ഷോ ഫുൾ ആയിക്കഴിഞ്ഞു. രശ്മിക മന്ദാനയാണ് വാരിസിലെ നായിക.
മഹേഷ് ബാബുവിനെ നായകനാക്കി 2019ല്‍ പുറത്തിറങ്ങിയ മഹര്‍ഷി എന്ന ഹിറ്റ് ചിത്രം ഒരുക്കിയ വംശി പൈഡിപ്പള്ളിയാണ് ‘വാരിസ്’ സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രത്തിന്റെ നിർമാണം.
advertisement
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്‍‍ക്കും രശ്‍മിക മന്ദാനയ്‍ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു.
advertisement
വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും വിജയ് അടുത്തതായി അഭിനയിക്കുക. ദളപതി 67 എന്ന ് വിളിക്കുന്ന ചിത്രം ഒരു പക്കാ ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്.
advertisement
Summary: With the release of the Tamil-language Pongal films Varisu and Thunivu, the South Indian box office is about to witness a new Clash of the Titans. On January 11, Vijay’s movie Varisu will be shown at 400 locations in Kerala. Rashmika Mandanna, a rising star in south India, plays the female protagonist. Another huge film with Malayalam actor Manju Warrier in it is Ajithkumar’s Thunivu. Who will make the cash registers ring at the box office is the focus of attention
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Varisu | നാളെ സൂര്യനുദിക്കും മുൻപേ വിജയ് ഫാൻസ്‌ ഉണരും; 'വാരിസ്' കേരളത്തിലെ 400 തിയേറ്ററുകളിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement