ഇനിയ നായികയാവുന്ന 'വാസവദത്ത' ജൂലൈ മുതൽ കാരക്കുടിയിൽ; ഉപഗുപ്തനാവാൻ റോബിൻ സെബാസ്റ്റ്യൻ

Last Updated:

'വാസവദത്ത' ജൂലൈ 25-ന് മധുര കാരക്കുടിയിൽ ആരംഭിക്കുന്നു

ഇനിയ
ഇനിയ
മഹാകവി കുമാരനാശാന്റെ ‘കരുണ’യെ ധാർമ്മിക വിചാരണക്ക് വിധേയമാക്കുന്ന ഇനിയ നായികയാവുന്ന ‘വാസവദത്ത’ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ശിവ മീനാച്ചി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പൂച്ചാക്കൽ നിർമ്മിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘വാസവദത്ത’ ജൂലൈ 25-ന് മധുര കാരക്കുടിയിൽ ആരംഭിക്കുന്നു. സിനിമയിലും വെബ്ബ് സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്ന റോബിൻ സെബാസ്റ്റ്യൻ ഉപഗുപ്തനാവുന്നു.
‘എന്നൈ പിരിയാതെ’, ‘ആലു ചട്ടിയം’ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ നായികയായും മലയാള ചലച്ചിത്ര, ആൽബ പരസ്യങ്ങളിലൂടെയും ശ്രദ്ധേയയായ രമ്യ തോഴിയായും രംഗത്തു വരുന്നു.
സുധീർ കരമന തൊഴിലാളി നേതാവായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. രാഹുൽ മാധവ്, ശിവ മുരളി, അരുൺ കിഷോർ, അലൻസിയർ, ശ്രുതി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. സംവിധായകൻ ശ്യാം നാഥ് തന്നെ എഴുതിയ വരികൾക്ക് ജെറി അമൽദേവ് സംഗീതം പകരുന്നു.
advertisement
മധു ബാലകൃഷ്ണൻ, ഗായത്രി, ജ്യോത്സന തുടങ്ങിയവരാണ് ഗായകർ.
കെ.പി. നമ്പ്യാതിരി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മുജീബ് ഒറ്റപ്പാലം, കല- വിഷ്ണു നെല്ലായ, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, ചമയം- മനോജ് അങ്കമാലി, പി.ആർ.ഒ. – എ.എസ്. ദിനേശ്.
Summary: Actor Ineya is set to play Vasavadutta in her next. Robin Sebastian, known for his acting chops in web series, has been roped in to play male lead. Shooting begins in July
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇനിയ നായികയാവുന്ന 'വാസവദത്ത' ജൂലൈ മുതൽ കാരക്കുടിയിൽ; ഉപഗുപ്തനാവാൻ റോബിൻ സെബാസ്റ്റ്യൻ
Next Article
advertisement
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
  • മാരിയോ ജോസഫ്-ജിജി മാരിയോ ദമ്പതികൾ തമ്മിൽ അക്രമാസക്തമായ വഴക്കിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

  • മാരിയോ ജോസഫ് ജിജിയുടെ തലയ്ക്ക് സെറ്റ് അപ് ബോക്സ് കൊണ്ട് അടിച്ചുവെന്ന് പരാതിയിൽ പറയുന്നു.

  • മാരിയോ-ജിജി ദമ്പതികൾ ധ്യാനവും ജീവകാരുണ്യവും നടത്തുന്നു.

View All
advertisement