Barroz | ബറോസ് വേദിയിലേക്ക് ദിലീപിന്റെ എൻട്രി, ആതിഥേയരായി മോഹൻലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും; വീഡിയോ വൈറൽ

Last Updated:

Video of Dileep arriving at Barroz venue going viral | ദിലീപിന് കൈകൊടുത്ത് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും, ആതിഥേയനായി മോഹൻലാലും. വീഡിയോ ശ്രദ്ധേയമാവുന്നു

മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസ്' ചിത്രത്തിന്റെ വേദിയിലേക്ക് എത്തുന്ന നടൻ ദിലീപിനെ സ്വീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള മലയാള സിനിമയിലെ പ്രമുഖരുടെ ഒത്തുചേരൽ വേദി കൂടിയായിരുന്നു 'ബറോസ്' പൂജാവേള. ദിലീപിന് കൈകൊടുത്ത് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും വേദിക്ക് പുറത്തുണ്ടായിരുന്നു.  മോഹൻലാലിനോടും പെട്ടെന്നൊരു ക്ഷേമാന്വേഷണം നടത്തി ദിലീപ്. ഈ മാസം മുതൽ ചിത്രീകരണം ആരംഭിക്കുകയാണ്.
പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് 'ബാറോസ്: ഗാർഡ്യൻ ഓഫ് ഡി'ഗാമാസ് ട്രെഷർ'. കുട്ടികൾക്ക് വേണ്ടി 3D യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രി - പ്രൊഡക്ഷൻ ജോലികൾ നിലവിൽ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.
ബാറോസ്: ഗാർഡിയൻ ഓഫ് ഡി'ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹൻലാൽ ചെയ്യും. ഗോവയും പോർച്ചുഗലുമാണ്‌ പ്രധാന ലൊക്കേഷനുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.(വീഡിയോ ചുവടെ)
advertisement
advertisement
2019 ഏപ്രിൽ മാസത്തിലാണ് താൻ സംവിധായകനാകാൻ പോകുന്ന വിവരം മോഹൻലാൽ തന്റെ ബ്ലോഗിൽ കുറിച്ചത്.
കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. 'കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്‍റെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണമെന്നാണ് എന്‍റെ സ്വപ്നം'- മോഹൻലാൽ ബ്ലോഗിൽ കുറിച്ചതിങ്ങനെ.
കഴിഞ്ഞദിവസം ആയിരുന്നു ബാറോസിന്റെ ചിത്രീകരണം തുടങ്ങാൻ പോകുകയാണെന്ന കാര്യം മോഹൻലാൽ തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
advertisement
'ജീവിത വഴിത്താരയിൽ വിസ്മയ ചാർത്തുകളിൽ സ്വയം നടനായി, നിർമ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിനു തിരനോട്ടം കുറിക്കുന്നു. 24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാൻ. ഈ നിയോഗത്തിനും എനിക്ക് തിര-ജീവിതം തന്ന നവോദയയുടെ ആശിർവാദവും, സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടർ യാത്രകളിലും അനുഗ്രഹമായി, നിങ്ങൾ ഏവരും ഒപ്പമുണ്ടാകണമെന്ന്, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,' - ബാറോസിന്റെ ചിത്രീകരണം തുടങ്ങുന്നതിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞത് ഇങ്ങനെ.
advertisement
Summary: Barroz movie first has actor Dileep as guest. This time around, Mohanlal, Prithviraj and Antony Perumbavoor played hosts to welcome the who's who in Malayalam film industry at the venue
മലയാളം വാർത്തകൾ/ വാർത്ത/Film/
Barroz | ബറോസ് വേദിയിലേക്ക് ദിലീപിന്റെ എൻട്രി, ആതിഥേയരായി മോഹൻലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും; വീഡിയോ വൈറൽ
Next Article
advertisement
രാജ്യത്താദ്യം ഗുജറാത്തിൽ; പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ
രാജ്യത്താദ്യം ഗുജറാത്തിൽ; പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ
  • അമ്രേലി സെഷൻസ് കോടതി ഗോഹത്യക്കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവും 6.08 ലക്ഷം രൂപ പിഴയും വിധിച്ചു.

  • രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഗോഹത്യക്കേസിൽ ഒരുമിച്ച് കഠിനമായ ശിക്ഷ ചുമത്തുന്നു.

  • ഗുജറാത്ത് സർക്കാർ ഗോസംരക്ഷണ നിയമങ്ങൾ നടപ്പാക്കുന്നതിൽ നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ചു.

View All
advertisement