ലിറിക്കൽ സോംഗ് തന്നെ ഇരുപത്തഞ്ചു ലക്ഷത്തോളം വ്യൂസ് നേടിയ 'സായാഹ്ന തീരങ്ങളിൽ...' എന്നു തുടങ്ങുന്ന കർണൻ നെപ്പോളിയൻ ഭഗത് സിംഗിലെ (Karnan, Napoleon, Bhagat Singh) വൈറൽ ഗാനത്തിന്റെ വീഡിയൊ പുറത്തിറങ്ങി. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ സോംഗ് എത്തിയിട്ടുള്ളത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിട്ടുള്ളത്. കെ.എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഇതിനോടകം തന്നെ വലിയ ഹിറ്റായി മാറിയ പാട്ടിലെ 'ഒറ്റയ്ക്കുപോയി പൂക്കാലം...' എന്ന വരികൾ ഇൻസ്റ്റഗ്രാം റീൽസിലും യൂട്യൂബിലും ട്രെൻഡിങ്ങാണ്.
ചിത്രത്തിൽ ആകെ അഞ്ചു പാട്ടുകളാണുള്ളത്. ബി കെ ഹരിനാരായണന്റെ രചനയിൽ ഉണ്ണിമേനോൻ ആലപിച്ച കാതോർത്തു കാതോർത്തു എന്ന ഗാനവും, ബി കെ ഹരിനാരായണന്റെ രചനയിൽ രഞ്ജിൻ രാജ് പാടിയ എന്തിനാണെന്റെ ചെന്താമരെ... എന്ന ഗാനവും ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുള്ളവയാണ്.
അജീഷ് ദാസനും ശരത് ജി. മോഹനും ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. കണ്ണൂർ ഷരീഫും സിയാ ഉൾ ഹഖും ചിത്രത്തിനായി പാടിയിട്ടുണ്ട്. ഫാമിലി ത്രില്ലർ സ്വഭാവമുള്ള കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ഈ മാസം 28ന് കേരളത്തിലെ നൂറിലധികം തിയേറ്ററുകളിലേക്കെത്തും.
ഫസ്റ്റ് പേജ് എന്റെർടെയ്ൻന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ച് ശരത് ജി. മോഹൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന 'കർണ്ണൻ, നെപ്പോളിയൻ, ഭഗത്സിംഗിൽ' ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്നു. ഇവരെ കൂടാതെ ഇന്ദ്രൻസ്, നന്ദു, ജോയ് മാത്യൂ, വിജയ് കുമാർ, സുനിൽ സുഖദ, സുധീർ കരമന, ശ്രീലക്ഷ്മി, സേതുലക്ഷ്മിയമ്മ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയരായ നാൽപതോളം നടീനടൻമാർ ചിത്രത്തിലുണ്ട്.
Also read: റിലീസിന് തൊട്ടുമുമ്പും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി 'ഹൃദയം' ട്രെയ്‌ലർ
'ദർശന' എന്ന ഗാനം പുറത്തുവന്നത് മുതൽ ഒരുപക്ഷേ, ഈ സിനിമയുടെ അണിയറപ്രവർത്തകരെക്കാൾ ചിത്രം തിയേറ്ററിൽ കാണാനുള്ള ആകാംക്ഷ മലയാളി പ്രേക്ഷകരിലേക്ക് മാറിയ സ്ഥിതിവിശേഷമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഏവരും കണ്ടുവരുന്നത്. റിലീസ് തിയതിയ്ക്ക് ഒരു ദിവസം ബാക്കി നിൽക്കെ ആ ആകാംക്ഷ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന ട്രെയ്‌ലർ 'ഹൃദയം' (Hridayam trailer) സിനിമയിൽ നിന്നും എത്തിക്കഴിഞ്ഞു.
നായകന്റെ 17 വയസ്സുമുതൽ 30 കളിലെ ജീവിതം വരെ പറയുന്ന ചിത്രമാണ് 'ഹൃദയം'. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് നായികാ നായകന്മാർ.
തീർത്തും വ്യത്യസ്തമായി സിനിമയിലെ ഗാനങ്ങൾ ഉൾപ്പെടുത്തി ഓഡിയോ കാസറ്റ് പുറത്തിറക്കി എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.