വിദ്യയുടെ ആഗ്രഹം സാധിക്കാൻ ഭർത്താവ് ചെയ്തത്
Last Updated:
പ്രായം മറച്ചു വയ്ക്കുന്ന ശീലം വിദ്യക്ക് പണ്ടേ ഇല്ല. എല്ലായ്‌പ്പോഴും ഈ തുറന്നടിച്ച പ്രകൃതം ബോളിവുഡിലെ മറ്റു താര സുന്ദരിമാർക്ക് അത്ഭുതം തന്നെയായിരുന്നു. തനിക്ക് 40 വയസ്സ് തികഞ്ഞ ദിവസത്തെ വിശേഷങ്ങളും വാർത്തകളുമാണ് ഏറ്റവും അടുത്തായി വിദ്യ ബാലൻ ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷെ അക്കൂട്ടത്തിൽ ഒന്നാണ് പ്രിയതമൻ സിദ്ധാർഥ് റോയ് കപൂർ ഭാര്യക്കായി കരുതി വച്ച ആ വിശിഷ്ട സമ്മാനം.
"എനിക്ക് 60കളിലോ 70കളിലോ നായികയാവണമെന്നായിരുന്നു ആഗ്രഹം. അത് പലപ്പോഴായി അദ്ദേഹത്തോട് പറയുകയും ചെയ്തിട്ടുണ്ട്. അതദ്ദേഹം വളരെ ഗൗരവമായി തന്നെ എടുക്കുകയും ചെയ്തിട്ടുണ്ട്. എന്താണതെന്ന് ഊഹിക്കാമോ?" വിദ്യ ആരാധകരോടായി ചോദിക്കുകയാണ്. ഉത്തരം ഈ കാണുന്ന വീഡിയോയിലുണ്ട്.
advertisement
വിദ്യ ജനിച്ച വർഷമായി 1979 ൽ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളിലെ നായികമാരുടെ മുഖം ഇവിടെ വിദ്യയുടേത് തന്നെയാണ്. പോസ്റ്ററിൽ വിദ്യയുടെ ചിത്രം പ്രത്യേകം കൂട്ടിച്ചേർത്തു ഒരു ചുമരിൽ നിരത്തി ഒട്ടിച്ചിരിക്കുകയാണ് ഭർത്താവ്. കേരളത്തിൽ വേരുകളുള്ള പി.ആർ. ബാലന്റെയും സരസ്വതി ബാലന്റെയും മകളായി മുംബൈയിലായിരുന്നു വിദ്യയുടെ ജനനം. ആദ്യ ചിത്രം മോഹൻലാലിനൊപ്പം മലയാളത്തിലായിരുന്നെങ്കിലും അത് പുറത്തിറങ്ങിയില്ല. ശേഷം ബോളിവുഡിൽ വിജയ ചിത്രങ്ങളുടെ നായികയായി തിളങ്ങി. പൃഥ്വിരാജ് ചിത്രം ഉറുമിയിൽ അവതരിപ്പിച്ച വേഷം ശ്രദ്ധേയമായി. അടുത്ത ആഴ്ച തിയേറ്ററുകളിലെത്തുന്ന എൻ.ടി.ആർ. കഥാനായകുടുവെന്ന തെലുങ്ക് ചിത്രമാണ് വിദ്യയുടെ ഏറ്റവും അടുത്ത റിലീസ് ചിത്രം.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 04, 2019 1:37 PM IST







