ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പത്ത് കോടിയാണ് ചിത്രത്തിൽ സഞ്ജയ് ദത്തിന്റെ പ്രതിഫലം.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് തമിഴിൽ സഞ്ജയ് ദത്തിന് ശബ്ദം നൽകുന്നത് വിജയ് സേതുപതിയായിരിക്കും.
Also Read- ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയുടെ പിതാവ് പണ്ഡിറ്റ് പി ഖുറാന അന്തരിച്ചു
പിങ്ക് വില്ല റിപ്പോർട്ട് അനുസരിച്ച് വിജയിയുടെ അച്ഛന്റെ വേഷത്തിലായിരിക്കും സഞ്ജയ് ദത്ത് എത്തുക. ലിയോയിൽ വിജയിയും സഞ്ജയ് ദത്തും അവതരിപ്പിക്കുന്നത് ഗ്യാങ്സ്റ്റർ വേഷമാണ്.
Also Read- വ്യാപാരികൾ തടഞ്ഞു; കട്ടപ്പനയിൽ ധ്യാൻ ശ്രീനിവാസൻ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രതിസന്ധി
ജുലൈയോടെ ലിയോയുടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഒക്ടോബർ 19 നാണ് നിലവിൽ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. തൃഷയാണ് ചിത്രത്തിൽ ലിയോയുടെ നായികയായി എത്തുന്നത്.
അർജുൻ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ മേനോൻ, മിഷ്കിൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ്, സാന്റി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.