• HOME
  • »
  • NEWS
  • »
  • film
  • »
  • Vathil movie | ഒരു കുടുംബ ചിത്രവുമായി വിനയ് ഫോർട്ടും അനു സിത്താരയും; 'വാതിൽ' സെക്കന്റ് ലുക്ക്

Vathil movie | ഒരു കുടുംബ ചിത്രവുമായി വിനയ് ഫോർട്ടും അനു സിത്താരയും; 'വാതിൽ' സെക്കന്റ് ലുക്ക്

'വാതില്‍' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി

വാതില്‍

വാതില്‍

  • Share this:
വിനയ് ഫോര്‍ട്ട് (Vinay Forrt), കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതില്‍' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണി രാജ്, അബിന്‍ ബിനോ, വി.കെ. ബെെജു, പൗളി വത്സൻ, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയവരും അഭിനയിക്കുന്നു.

ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.

എഡിറ്റര്‍- ജോണ്‍ക്കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ-പ്രൊഡ്യൂസർ- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ- റഷീദ് മസ്താൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി കാവനാട്ട്, കല- സാബു റാം, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പരസ്യകല- യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുധര്‍മ്മന്‍ വള്ളിക്കുന്ന്, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്. ഡിസംബറിൽ 'വാതിൽ' പ്രദർശനത്തിനെത്തുന്നു.
View this post on Instagram


A post shared by Vinay Forrt (@vinayforrt)


Also read: സാമന്തയുടെ അർപ്പണബോധത്തിൽ വിസ്മയിച്ച് ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫർ; 'യശോദ' നവംബർ 11ന്

ഹരി - ഹരീഷ് സംവിധാനം ചെയ്യുന്ന സാമന്ത (Samantha Ruth Prabhu) കേന്ദ്ര കഥാപാത്രമാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'യശോദ' (Yashoda) 2022 നവംബർ 11 ന് പ്രദർശനത്തിനെത്തുകയാണ്. ഉണ്ണി മുകുന്ദനാണ് (Unni Mukundan) സിനിമയിലെ നായകൻ.

ശ്രീദേവി മൂവീസിന് കീഴിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമ്മിച്ച ചിത്രം വമ്പൻ ബജറ്റിലൊരുക്കിയിട്ടുള്ളതാണെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്. തിയറ്ററുകളെ ഇളക്കിമറിക്കാൻ പോകുന്ന കഥയും ആക്ഷൻ, ഇമോഷൻ, ത്രിൽ രംഗങ്ങളും ട്രെയ്‌ലറിൽ ഉണ്ടായിരുന്നു.

യശോദയുടെ ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ സാമന്തയുടെ ഹൈ-വോൾട്ടേജ് ഫൈറ്റുകളും സ്റ്റണ്ടുകളും നിർമ്മിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. സാമന്തയുടെ സമർപ്പണം വളരെ സന്തോഷിപ്പിച്ചു. അവരുടെ ഇച്ഛാശക്തിയാണ് മുഴുവൻ സീക്വൻസുകളും ത്രില്ലിംഗ് ആക്കിയതെന്നും യാനിക്ക് വെളിപ്പെടുത്തുന്നു.

'ഫാമിലി മാൻ 2' എന്ന വെബ് സീരീസിൽ യാനിക്ക് ബെൻ മുമ്പ് സാമന്തയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ഐക്കിഡോ, കിക്ക് ബോക്‌സിംഗ്, ജീത് കുനെ ഡോ, ജിംനാസ്റ്റിക്‌സ്, സാൻഡ് എന്നിവയിൽ വൈദഗ്ധ്യമുള്ള യാനിക്ക് ബെൻ പ്രശസ്ത ഹോളിവുഡ് ചിത്രങ്ങൾക്കും 40-ലധികം തെലുങ്ക്, ഹിന്ദി സിനിമകൾക്കുമായി സ്റ്റണ്ടുകൾ കോറിയോഗ്രാഫി ചെയ്തു.

Summary: Vinay Forrt and Anu Sithara star in Malayalam movie Vaathil
Published by:user_57
First published: