മോഷ്‌ടാവായ വിഷ്ണുവും രാഷ്ട്രീയക്കാരനായ ഷൈൻ ടോമും തമ്മിലെന്ത്? പുതിയ ചിത്രം പാലായിൽ

Last Updated:

പൂർണ്ണമായും ഒരു കോമഡി ത്രില്ലർ എന്നു ചിത്രത്തെ വിശേഷിപ്പിക്കാം

ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടിപ്പട്ടണം, കാട്ടിലെ തടി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം മാർച്ച് 31 വെള്ളിയാഴ്ച്ച പാലാക്കടുത്തുള്ള രാമപുരം ആൽഡ്രിൻ നെല്ലോല ബംഗ്ളാവിൽ ആരംഭിച്ചു. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മന്ത്രി വി.എൻ. വാസവൻ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നിർമ്മാതാവ് ബിജു വി. മത്തായി സ്വിച്ചോൺ കർമ്മവും റാഫി ഫസ്റ്റ് ക്ലാപ്പും നൽകി.
തൊഴിൽ രംഗത്ത് കൃത്യമായ അജണ്ടയുള്ള ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയ ജീവിതത്തിൽ എത്തപ്പെടുന്നതോടെയുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. പൂർണ്ണമായും ഒരു കോമഡി ത്രില്ലർ എന്നു ചിത്രത്തെ വിശേഷിപ്പിക്കാം.
advertisement
ഇവിടെ മോഷ്ടാവിനെ യുവനിരയിലെ ശ്രദ്ധേയനായ നടൻ വിഷ്ണു ഉണ്ണികൃഷ്ണനും യുവ രാഷ്ട്രീയ നേതാവിനെ ഷൈൻ ടോം ചാക്കോയും അവതരിപ്പിക്കുന്നു. അജു വർഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സ്നേഹാ ബാബു, പവിത്രാ ഷ്മൺ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. റാഫിയുടേതാണ് തിരക്കഥ.
വിനായക് ശശികുമാറിന്റെ വരികൾക്ക് ശ്രീനാഥ് ശിവ ശങ്കരൻ ഈണം പകർന്നിരിക്കുന്നു. വിഷ്ണു നാരായണൻ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – വൈശാഖ് കലാമണ്ഡലം, കോസ്റ്യൂം ഡിസൈൻ – ഇർഷാദ് ചെറുകുന്ന്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – റിയാസ് ബഷീർ, ക്രിയേറ്റീവ് ഡയറക്ടർ – രാജീവ് ഷെട്ടി, കോ-ഡയറക്ടർ – ഋഷി ഹരിദാസ്, പ്രൊഡക്ഷൻ മാനേജർ – ഷാജി കോഴിക്കോട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രവീൺ എടവണ്ണപ്പാറ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൻ പൊടുത്താസ്. കൊച്ചി, പാലാ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, നിയാസ് നൗഷാദ്, ഫോട്ടോ – മോഹൻ സുരഭി.
advertisement
Summary: Vishnu Unnikrishnan Shine Tom Chacko movie starts rolling in Pala. The plot is themed around a thief and a politician
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഷ്‌ടാവായ വിഷ്ണുവും രാഷ്ട്രീയക്കാരനായ ഷൈൻ ടോമും തമ്മിലെന്ത്? പുതിയ ചിത്രം പാലായിൽ
Next Article
advertisement
'സുഹൃത്തുക്കളായി തുടരും'; നടൻ ഷിജുവും പ്രീതി പ്രേമും വിവാഹബന്ധം വേർപിരിഞ്ഞു
'സുഹൃത്തുക്കളായി തുടരും'; നടൻ ഷിജുവും പ്രീതി പ്രേമും വിവാഹബന്ധം വേർപിരിഞ്ഞു
  • നടൻ ഷിജുവും ഭാര്യ പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായതായി ഷിജു സോഷ്യൽ മീഡിയയിൽ അറിയിച്ചു.

  • ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നും പരസ്പര ബഹുമാനത്തോടെയും പക്വതയോടെയും എടുത്ത തീരുമാനമാണിതെന്നും പറഞ്ഞു.

  • സ്വകാര്യത മാനിക്കാനും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഷിജു സുഹൃത്തുക്കളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.

View All
advertisement