നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂട്ടിയോടൊപ്പം അഭിനയിച്ചാൽ ദുൽഖറിനൊപ്പം പാടില്ലേ? പദ്മപ്രിയ ചോദിക്കുന്നു

  മമ്മൂട്ടിയോടൊപ്പം അഭിനയിച്ചാൽ ദുൽഖറിനൊപ്പം പാടില്ലേ? പദ്മപ്രിയ ചോദിക്കുന്നു

  • Share this:
   സിനിമയിൽ നേരിടുന്ന ഉത്തരം കിട്ടാത്ത വിവേചനങ്ങൾ ചോദ്യം ചെയ്തു നടി പദ്മപ്രിയ. നായകന്മാർക്ക് പ്രായ പരിധി വയ്ക്കാതിരിക്കുമ്പോൾ, നായികമാർക്ക് പ്രായം എന്നതൊരു പ്രതിസന്ധിയായി തുടരുന്നു. നായകന്മാർ തങ്ങളേക്കാൾ പ്രായം കുറഞ്ഞ നടിമാർക്കൊപ്പം വേഷമിടുമ്പോൾ, നായികമാർ തങ്ങളുടെ പ്രായത്തിനൊത്ത കഥാപാത്രങ്ങൾ പോലും കിട്ടാതെ മലയാള സിനിമയിൽ നിൽക്കുന്നുവെന്ന് പദ്മപ്രിയ ചൂണ്ടിക്കാട്ടുന്നു.

   ഞാൻ എപ്പോഴും അവൾക്കൊപ്പം എന്ന് പറഞ്ഞ ലാലേട്ടൻ, പക്ഷെ...

   "ഞാനും ദുൽഖറും ഒരേ പ്രായ വിഭാഗത്തിലാണ്. യുവ നടന്മാരൊപ്പവും എനിക്ക് പ്രശ്നങ്ങളുണ്ട്. അതിനവരെയാണോ, ഡയറക്റ്റർമാരെയാണോ, സമൂഹം നോക്കിക്കാണുന്ന രീതിയെയാണോ പഴിക്കേണ്ടതെന്നെനിക്കറിയില്ല. എനിക്കിപ്പോഴും മമ്മുക്കയോടൊപ്പം അഭിനയിക്കുന്നതിന് കുഴപ്പമില്ല. പക്ഷെ തമ്മിലെ പ്രായ വ്യത്യാസം തോന്നിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നാണെനിക്കാഗ്രഹം. മമ്മുക്കക്കൊപ്പം അഭിനയിച്ചെന്നു കരുതി എന്ത് കൊണ്ട് ഞാൻ ദുൽഖറിനൊപ്പം അഭിനയിച്ചുകൂടാ?" പദ്മപ്രിയ ചോദിക്കുന്നു.

   ന്യൂസ് 18 കേരളം അസ്സോസിയേറ്റ് എഡിറ്റർ ശരത് ചന്ദ്രനുമായുള്ള വരികൾക്കിടയിൽ പരിപാടിയിലായിരുന്നു പദ്മപ്രിയയുടെ പ്രതികരണം. പരിപാടിയുടെ പൂർണ്ണ രൂപം ജനുവരി 13 രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പ്രക്ഷേപണം ചെയ്യും.

   First published: