Muktha | ഇതെന്റെ കുട്ടി വേലു; വീഡിയോയുമായി മുക്ത ഇൻസ്റ്റഗ്രാമിൽ
- Published by:user_57
- news18-malayalam
Last Updated:
പുതുവർഷത്തിൽ മുക്ത പോസ്റ്റ് ചെയ്ത ആ സന്തോഷം ഇതാ
ഏറെ നാളത്തെ ഇടവേളയ്‌ക്കു ശേഷം മുക്ത വീണ്ടും അഭിനയ രംഗത്തു സജീവമായത് വളരെ അടുത്തിടെയാണ്. സിനിമാ ലോകത്ത് സജീവമായിരുന്ന താരം രണ്ടാം വരവ് നടത്തിയത് മിനി സ്‌ക്രീനിലാണ്. 'കൂടത്തായി' എന്ന ടെലി സീരിയലിലാണ് മുക്ത വേഷമിട്ടത്.
ഇതിൽ ഡോളി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിച്ചത്. കേരളക്കരയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയ്ക്കു പിന്നാലെ സ്‌ക്രീനിലെത്തിയ സീരിയലാണ് കൂടത്തായി.
അതിനു ശേഷം മുക്ത തമിഴകത്തേക്ക് മടങ്ങി. പുതു വർഷത്തിൽ മുക്ത നിറവയറുമായി നിൽക്കുന്ന ഒരു ഫോട്ടോ പങ്കിട്ട് പുതിയ സന്തോഷം അറിയിച്ചിരുന്നു. ആ സന്തോഷത്തിന്റെ വീഡിയോയാണിത്. (മുക്ത പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ)
advertisement
മുക്തയുടെ കയ്യിലിരിക്കുന്നതാണ് കുട്ടി വേലു. അഥവാ ബേബി അനന്യ. പുതിയ സീരിയലിൽ മുക്തയുടെ മകനായി അഭിനയിക്കുന്ന കുഞ്ഞാണിത്. കുഞ്ഞിനെ പരിചയപ്പെടുത്തുന്ന വീഡിയോയാണിത്. കുഞ്ഞിനെ കയ്യിലെടുത്ത് താലോലിക്കുന്ന മുക്തയാണ് വീഡിയോയിൽ.
വേലമ്മാൾ എന്നാണ് സീരിയലിന്റെ പേര്. തമിഴിൽ വിജയ് ടി.വി.യാണ് ഈ സീരിയൽ പ്രക്ഷേപണം ചെയ്യുന്നത്.
'കൂടത്തായി' ഷൂട്ടിംഗ് ലൊക്കേഷനിൽ മുക്തയ്ക്കൊപ്പം ഭർത്താവ് റിങ്കു ടോമിയും മകൾ കിയാരയും ഒപ്പമുണ്ടായിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2021 3:57 PM IST