വിലക്കുണ്ടായിട്ടും മുംബൈ ഭീകരാക്രമണത്തിന്റെ കഥ പറയുന്ന 'ധുരന്ധര്‍' പാക്കിസ്ഥാനില്‍ ഡിജിറ്റല്‍ ഹിറ്റ്

Last Updated:

സിനിമയിലെ ഏറ്റവും വിവാദമായ പോയിന്റുകളില്‍ ഒന്ന് സഞ്ജയ് ദത്തിന്റെ കഥാപാത്രമായ എസ്പി ചൗധരി അസ്ലം പറയുന്ന ഒരു വാചകമാണ്

News18
News18
ആധിത്യ ധര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ 'ധുരന്ധര്‍' വലിയ പ്രശംസ നേടി പ്രദര്‍ശന വിജയം നേടുകയാണ്. സിനിമാ ലോകത്ത് അതിശയിപ്പിക്കുന്ന തരത്തിലുള്ള ഒരു സ്വാധീനം സ്‌പൈ ത്രില്ലര്‍ ചിത്രമായ ധുരന്ധറിന് കൈവരിക്കാനായതായി സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിയാളുകള്‍ പറയുന്നു. രണ്‍വീര്‍ സിംഗ്, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് നിര്‍മ്മിച്ച ഈ ചിത്രം മുംബൈ ഭീകരാക്രമണത്തിന്റെ ഭീകരതയാണ് അവതരിപ്പിക്കുന്നത്. പാകിസ്ഥാന്‍ വിരുദ്ധത പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏകോപിതമായി റിലീസിനു മുന്നേ ചിത്രം നിരോധിച്ചു. തീവ്രവാദത്തെ നനച്ചു വളര്‍ത്തുന്ന പാകിസ്ഥാന്‍ ഭരണകൂടവും കടുത്ത എതിര്‍പ്പ് ചിത്രത്തിനുനേരെ ഉയര്‍ത്തി.
ഈ തിരിച്ചടികള്‍ക്കിടയിലും ആഭ്യന്തര വിപണിയില്‍ ചിത്രം മികച്ച വിജയം തുടരുകയാണ്. മാത്രമല്ല, പാകിസ്ഥാനിലെ ഡിജിറ്റല്‍ ലോകത്ത് ചിത്രം ആധിപത്യം സ്ഥാപിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സത്യവും കഴിവും ഉപയോഗിച്ച് നിര്‍മ്മിച്ച കരുത്തുറ്റതും വളരെ ശക്തമായ സ്വാധീനവുമുള്ള ഒരു ഇന്ത്യന്‍ ആഖ്യാനത്തെ അത്ര എളുപ്പത്തില്‍ അടിച്ചമര്‍ത്തുക അസാധ്യമാണെന്ന് തെളിയിക്കുന്ന വിജയമാണ് ധുരന്ധര്‍ നേടിയിരിക്കുന്നതെന്നും സിനിമാ വൃത്തങ്ങള്‍ പറയുന്നു.
advertisement
1999-ലെ ഹൈജാക്കിംഗ്, 26/11 മുംബൈ ഭീകരാക്രമണം, പാകിസ്ഥാനിലെ ഓപ്പറേഷന്‍ ലിയാരി എന്നീ യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ധുരന്ധര്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ പ്രേക്ഷകര്‍ ചിത്രം അത്രയധികം ആവേശത്തോടെ ഏറ്റെടുത്തു കഴിഞ്ഞു.
കറാച്ചിയുടെ ഹൃദയഭാഗത്തുള്ള ഒരു ഭീകര ശൃംഖലയെ രഹസ്യമായി പൊളിച്ചുമാറ്റുന്ന ഒരു ദൗത്യത്തെ പിന്തുടര്‍ന്നാണ് ചിത്രം മുന്നോട്ടുപോകുന്നത്. ചരിത്ര സംഭവങ്ങളെ ദേശീയ സുരക്ഷയുടെ ഒരൊറ്റ ഏകീകൃത ആഖ്യാനത്തിലേക്ക് ലയിപ്പിച്ചുകൊണ്ട് ധുരന്ധര്‍ ഇന്ത്യയ്ക്ക് ഒരു സിനിമാറ്റിക് വിജയം നല്‍കുന്നു. അതേസമയം, പശ്ചിമേഷ്യന്‍ മേഖലയില്‍ ചിത്രം നയതന്ത്രപരമായ ഒരു പരിഭ്രാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
advertisement
പൈറസി പാരഡോക്‌സ്: പാകിസ്ഥാനിലെ ഡിജിറ്റല്‍ ആധിപത്യം
പാകിസ്ഥാന്‍ വിരുദ്ധ സന്ദേശങ്ങള്‍ ചിത്രം പറയുന്നുവെന്നാരോപിച്ച് ആറ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. പാകിസ്ഥാന്‍ ഭരണകൂടവും ചിത്രത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഈ ശ്രമങ്ങളെല്ലാം വിഫലമായി എന്നുമാത്രമല്ല, അതിശയകരമായി തിരിച്ചടിക്കുകയും ചെയ്തുവെന്നു വേണം കരുതാന്‍. ചിത്രം നിരോധിക്കപ്പെട്ടതോടെ ആളുകളില്‍ അത് തീവ്രമായ ജിജ്ഞാസ ഉണര്‍ത്തി. നിരോധിക്കപ്പെട്ടു എന്ന കാരണത്താല്‍ അത് കാണാനുള്ള അതിയായ ആഗ്രഹം പ്രേക്ഷകരില്‍ ഉടലെടുത്തു. ഇത് പാകിസ്ഥാനില്‍ സിനിമയുടെ ഡിജിറ്റല്‍ ആധിപത്യത്തിന് കളമൊരുക്കി.
advertisement
ധുരന്ധര്‍ പ്രദര്‍ശനം ആരംഭിച്ച് ആദ്യ ആഴ്ചയില്‍ തന്നെ പത്ത് ലക്ഷത്തിലധികം നിയമവിരുദ്ധ ഡൗണ്‍ലോഡുകളാണ് നടന്നത്. മുമ്പുണ്ടായിരുന്ന അനധികൃത ആക്‌സസ് റെക്കോര്‍ഡുകളാണ് ഇതോടെ മറികടന്നത്. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പൈറേറ്റഡ് ബോളിവുഡ് ടൈറ്റിലുകളില്‍ ഒന്നായി ധുരന്ധര്‍ മാറി. റയീസ്, 2.0 എന്നീ ഹിറ്റ് ചിത്രങ്ങളായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ് കൈവശപ്പെടുത്തിയിരുന്നത്.
വിപിഎന്‍, ടെലഗ്രാം ചാനലുകള്‍ മറ്റ് ഡിജിറ്റല്‍ സ്രോതസ്സുകള്‍ എന്നിവയിലൂടെ പാകിസ്ഥാനിലെ പൊതുജനങ്ങള്‍ സിനിമ കാണുന്നുണ്ട്. അനധികൃതമായുള്ള സിനിമയുടെ ഈ സ്വാധീനം നിര്‍മാതാക്കള്‍ക്ക് വിദേശ വരുമാനത്തില്‍ ഏതാണ്ട് 50-70 കോടി രൂപ നഷ്ടപ്പെടുത്തിയതായാണ് കണക്ക്. എങ്കിലും ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് മനശാസ്ത്രപരമായി ഇത് വലിയ വിജയമാണെന്ന് നിരീക്ഷകര്‍ പറയുന്നു. പാകിസ്ഥാന്‍ സര്‍ക്കാര്‍ ഈ ആഖ്യാനത്തെ നിയന്ത്രിക്കാന്‍ പാടുപെടുമ്പോഴും ഇന്ത്യന്‍ കഥപറച്ചിലില്‍ പാക് ജനത ഇപ്പോഴും ആകൃഷ്ടരാണെന്ന് ഇത് തെളിയിക്കുന്നു.
advertisement
സിനിമയും നിയമയുദ്ധവും
കറാച്ചിയിലെ ലിയാരി പ്രദേശത്തെ ജനാധിപത്യവിരുദ്ധമായ യുദ്ധ മേഖലയായി ചിത്രീകരിച്ചത് സിന്ധ് സര്‍ക്കാരിനെ ചൊടിപ്പിച്ചു. ഇതിനെതിരെ പ്രദേശത്തിന്റെ പ്രതിച്ഛായ നന്നാക്കാന്‍ ലക്ഷ്യമിട്ട് പ്രവിശ്യ മന്ത്രിമാര്‍ 'മേരാ ലിയാരി' എന്ന പേരില്‍ മറ്റൊരു ചിത്രം പ്രഖ്യാപിച്ചു. കൂടാതെ ബേനസീര്‍ ഭൂട്ടോയുടെ രൂപസാദൃശ്യവും പിപിപി റാലി ദൃശ്യങ്ങളും അനധികൃതമായി ഉപയോഗിച്ചുവെന്നാരോപിച്ച് സംവിധായകനും പ്രധാന അഭിനേതാക്കള്‍ക്കുമെതിരെ പാക് സര്‍ക്കാര്‍ നിയമയുദ്ധത്തിലേക്ക് നീങ്ങി.
ബലൂച് വിവാദം
സിനിമയിലെ ഏറ്റവും വിവാദമായ പോയിന്റുകളില്‍ ഒന്ന് സഞ്ജയ് ദത്തിന്റെ കഥാപാത്രമായ എസ്പി ചൗധരി അസ്ലം പറയുന്ന ഒരു വാചകമാണ്. അത് ബലൂചികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ഇത് അവരുടെ സമൂഹത്തിന്റെ വിശ്വസ്തതയെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന #TrustABaloch എന്ന വൈറല്‍ ഹാഷ്ടാഗിനും കാരണമായി. വസ്തുതകളുടെ വളച്ചൊടിക്കല്‍ എന്നാണ് ചിത്രത്തെ വിമര്‍ശകര്‍ പറയുന്നത്. അസ്ഥിരത മൂടിയ ഒരു പ്രദേശത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെയാണ് ചിത്രം തുറന്നു കാട്ടുന്നതെന്ന് അനുകൂലികള്‍ വാദിക്കുന്നു.
advertisement
അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ വിവിധ വശങ്ങളെ ഒരു ആഗോള ബ്ലോക്ക്ബസ്റ്ററിലേക്ക് ചിത്രം വിജയകരമായി ബന്ധിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ഒരു സിനിമാറ്റിക് മാസ്റ്റര്‍പീസ് ആണിതെന്ന് നിരീക്ഷകരും പറയുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വിലക്കുണ്ടായിട്ടും മുംബൈ ഭീകരാക്രമണത്തിന്റെ കഥ പറയുന്ന 'ധുരന്ധര്‍' പാക്കിസ്ഥാനില്‍ ഡിജിറ്റല്‍ ഹിറ്റ്
Next Article
advertisement
ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത പടക്കം പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു
ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത പടക്കം പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു
  • തൃശൂരില്‍ ഓണ്‍ലൈനില്‍ നിയമം ലംഘിച്ച് അയച്ച പടക്കം പൊട്ടിത്തെറിച്ച് ലോറി കത്തിയമര്‍ന്നു

  • പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മാറ്റുന്നതിനിടെ തീപിടിച്ചു, ജീവനക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു

  • അര്‍ദ്ധ മണിക്കൂര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു, അഗ്‌നിരക്ഷാ സേന തീയണച്ചു

View All
advertisement