പച്ച കൃഷ്ണനും നിർമലാ ദേവിയും; മംമ്ത മോഹൻദാസ് തമിഴിൽ; 'മൈ ഡിയർ സിസ്റ്റർ' ഗാനത്തിലെ രസങ്ങൾ
- Published by:meera_57
- news18-malayalam
Last Updated:
സിനിമക്കുള്ളിലെ സിനിമ എന്ന തരത്തിൽ ഷൂട്ടിനിടയിലെ രസകരമായ ഒരു മുഹൂർത്തത്തെ ആസ്പദമാക്കിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്
അരുൾ നിതിയും, മംമ്ത മോഹൻദാസും (Mamta Mohandas) പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം 'മൈ ഡിയർ സിസ്റ്റർ' ടൈറ്റിൽ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സിനിമക്കുള്ളിലെ സിനിമ എന്ന തരത്തിൽ ഷൂട്ടിനിടയിലെ രസകരമായ ഒരു മുഹൂർത്തത്തെ ആസ്പദമാക്കിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രഭു ജയറാം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പാഷൻ സ്റ്റുഡിയോസ്, ഗോൾഡ്‌മൈൻസ് എന്നീ പ്രൊഡക്ഷനുകളുടെ ബാനറിൽ സുധൻ സുന്ദരവും മനീഷ് ഷായും ചേർന്നാണ് നിർമ്മിക്കുന്നത്.
'യെന്നങ്ക സർ ഉങ്ക സട്ടം' എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം പുതിയൊരു പ്രമേയവുമായി എത്തുകയാണ് പ്രഭു ജയറാം. 2021 റിലീസ് ചെയ്യപ്പെട്ട 'യെന്നങ്ക സർ ഉങ്ക സട്ടം' മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിൽ അരുൾനിതിയെയും മംമ്തയെയും കൂടാതെ അരുൺപാണ്ഡ്യൻ, മീനാക്ഷി ഗോവിന്ദരാജൻ തുടങ്ങിയവരും അണിനിരക്കുന്നു.
നിവാസ് കെ. പ്രസന്ന ഗാനങ്ങളൊരുക്കുന്ന 'മൈ ഡിയർ സിസ്റ്റർ'-ൻറെ സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്യുന്നത് വെട്രിവേൽ മഹേന്ദ്രനും എഡിറ്റിങ് വെങ്കട്ട് രാജനുമാണ്. എ. കുമാർ ആണ് ചിത്രത്തിൻറെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. 2024-ലെ വിജയ് സേതുപതി ചിത്രം 'മഹാരാജ'-ക്ക് ശേഷം മംമ്തയുടേതായി പുറത്തിറങ്ങുന്ന തമിഴ് ചിത്രമാണ് 'മൈ ഡിയർ സിസ്റ്റർ'. ചിത്രത്തിൻറെ റിലീസ് 2026-ൻറെ ആദ്യ പകുതിയിൽ പ്രതീക്ഷിക്കാമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
advertisement
സംവിധായകൻ പ്രഭു ജയറാം പറയുന്നതനുസരിച്ച്, “ചിത്രത്തിന്റെ കഥാതന്തു പ്രധാന കഥാപാത്രമായ പച്ചൈ കൃഷ്ണനും മൂത്ത സഹോദരിയായ നിർമലാദേവി എന്ന പ്രതിബദ്ധ ഫെമിനിസ്റ്റുമായുള്ള ആശയപരമായ സംഘർഷത്തെ ചുറ്റിപ്പറ്റിയതാണ്. ചിത്രീകരണ സമയത്ത് അരുള്‍നിതി – മംമ്ത മോഹൻദാസ് എന്നിവർ തമ്മിലുണ്ടായ യഥാർത്ഥ ജീവിതത്തിലെ ഹാസ്യപരമായ ഇടപെടലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്"
advertisement
കലാസംവിധാനം - കെ. ആറുസാമി, സഹ സംവിധായകർ - കപിൽ ദേവ്. എം & ആഷിഷ് ബി., ഗാനരചന - ഉമാ ദേവി, മോഹൻ രാജൻ, വിഘ്നേഷ് ശ്രീകാന്ത്, ജെഗൻ കവിരാജ്, പ്രഭു ജയറാം, സ്റ്റണ്ട് - ഗണേഷ്, കൊറിയോഗ്രാഫർ - ശങ്കർ ആർ., സ്റ്റിൽസ് - ആകാശ് ബാലാജി, വസ്ത്രാലങ്കാരം - ദിനേശ് മനോഹരൻ, DI കളറിസ്റ്റ് - ജോൺ ശ്രീറാം, VFX സൂപ്പർവൈസർ - ഫാസിൽ, DI & VFX സ്റ്റുഡിയോ - പിക്സൽ ലൈറ്റ്സ്, സൗണ്ട് ഡിസൈൻ - ജെയ്‌സൺ ജോസ്, ഡാനിയൽ ജെഫേഴ്‌സൺ, ഡബ്ബിംഗ് എഞ്ചിനീയർ - എൻ. വെങ്കട് പാരി, DUB, SFX & Mix - ഫോർ ഫ്രെയിംസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 12, 2025 1:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പച്ച കൃഷ്ണനും നിർമലാ ദേവിയും; മംമ്ത മോഹൻദാസ് തമിഴിൽ; 'മൈ ഡിയർ സിസ്റ്റർ' ഗാനത്തിലെ രസങ്ങൾ


