പെരുമഴ കലിതുള്ളുമ്പോൾ പെട്ടിമുടി ദുരന്തത്തിന്റെ ഓർമ്മകൾ പേറുന്ന നായ 'കുവി' അഭിനയിച്ച 'നജസ്സ്' തിയേറ്ററിൽ

Last Updated:

തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പൊലീസിന് വഴിയൊരുക്കി, വാർത്തകളിൽ നിറഞ്ഞ നായയാണ് കുവി

നജസ്സ്
നജസ്സ്
വീണ്ടുമൊരു പെരുമഴക്കാലം കൂടി. പെട്ടിമുടി ദുരന്തത്തിന്റെ നോവുന്ന ഓർമ്മകൾ പേറുന്ന 'കുവി' എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന 'നജസ്സ്' തിയേറ്ററുകളിൽ. പെട്ടിമുടി ദുരന്തത്തിന്‍റെ കണ്ണീരോർമകൾക്കൊപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പൊലീസിന് വഴിയൊരുക്കി, വാർത്തകളിൽ നിറഞ്ഞ കുവി, നജസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
ശ്രീജിത്ത് പൊയിൽക്കാവ് രചനയും, സംവിധാനവും നിർവഹിച്ച 'നജസ്സ്' എന്ന ചിത്രത്തിൽ പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധേയയായ കുവി എന്ന പെൺ നായ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൈലാഷ്, ഡോക്ടർ മനോജ് ഗോവിന്ദൻ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, സജിത മഠത്തിൽ, ടിറ്റോ വിൽസൺ, അമ്പിളി ഔസേപ്പ്, കേസിയ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിൽ നീലാംബരി പ്രൊഡക്ഷൻസിന്റെ സാരഥികളായ മുരളി നീലാംബരി, പ്രകാശ് സി. നായർ എന്നിവർ സഹനിർമ്മാതാക്കളാണ്.
advertisement
ഛായാഗ്രഹണം- വിപിൻ ചന്ദ്രൻ, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം- വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം- അരവിന്ദൻ. നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ 'നജസ്സ്' കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സിന്റെ ഏറ്റവും നല്ല ദേശിയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡും കരസ്ഥമാക്കി. പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Najassu is an upcoming Malayalam movie starring Kuvi, a surviving dog from the 2020 Pettimudi landslide spot. The canine has now been part of the movie which has reached the theatres in the face of another heavy downpour
മലയാളം വാർത്തകൾ/ വാർത്ത/Film/
പെരുമഴ കലിതുള്ളുമ്പോൾ പെട്ടിമുടി ദുരന്തത്തിന്റെ ഓർമ്മകൾ പേറുന്ന നായ 'കുവി' അഭിനയിച്ച 'നജസ്സ്' തിയേറ്ററിൽ
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement