'നമുക്കു കോടതിയിൽ കാണാം'; ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്
- Published by:meera_57
- news18-malayalam
Last Updated:
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായിക
പുതിയ തലമുറയുടെ കാഴ്ചപ്പാടോടെ നിരവധി കൗതുകങ്ങളുമായി ഒരുക്കുന്ന കുടുംബചിത്രമാണ് 'നമുക്കു കോടതിയിൽ കാണാം'. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഹസീബ് ഫിലിംസ്, ആൻ്റ് എം.ജി.സി. പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംജിത് ചന്ദ്രസേനനാണ്. ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ രണ്ടു ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബറിന്റേതാണ് തിരക്കഥ.
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായിക. ജോണി ആൻ്റണി, നിരഞ്ജ് മണിയൻപിള്ള രാജു, ജാഫർ ഇടുക്കി, സിജോയ് വർഗീസ്, സരയൂ, രശ്മി ബോബൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു.
advertisement
നിഥിൻ രൺജി പണിക്കർ അഭിനയ രംഗത്ത്
സംവിധായകൻ നിഥിൻ രൺജി പണിക്കർ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയരംഗത്തെത്തുന്നു. വിനായക് ശശികുമാറിൻ്റെ ശാനങ്ങൾക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു.
മാത്യു വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്നു. നിർമ്മാണ നിർവഹണം - നിജിൽ ദിവാകർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: 'Namukku Kodathiyil Kaanam' is an upcoming Malayalam movie starring Sreenath Bhasi, Lalu Alex and Renji Panicker in the lead role. Film director Nithin Renji Panicker can also be seen donning the actor's garb
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 17, 2025 9:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'നമുക്കു കോടതിയിൽ കാണാം'; ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്