നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സുഹൃത്തിന്റെ അക്കൗണ്ടിൽ നെറ്റ്ഫ്ലിക്സ് കാണുന്നവരാണോ? പണി വരുന്നുണ്ട്

  സുഹൃത്തിന്റെ അക്കൗണ്ടിൽ നെറ്റ്ഫ്ലിക്സ് കാണുന്നവരാണോ? പണി വരുന്നുണ്ട്

  പാസ് വേർഡ് ഷെയർ ചെയ്തുള്ള ഉപയോഗം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നെറ്റ്ഫ്ലിക്സ്.

  Netflix

  Netflix

  • Share this:
   ഒടിടി കാലത്ത് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാത്തവരായി ചുരുക്കം ചിലർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ, പക്ഷേ കാണുന്നവരിൽ ഭൂരിഭാഗം പേർക്കും സ്വന്തം അക്കൗണ്ടില്ല എന്നതാണ് വസ്തുത. അങ്ങനെയുള്ളവർക്ക് നെഞ്ചിടിപ്പ് കൂട്ടുന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. പാസ് വേർഡ് ഷെയർ ചെയ്തുള്ള ഉപയോഗം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നെറ്റ്ഫ്ലിക്സ്.

   മറ്റൊരാളുടെ അക്കൗണ്ടിൽ നെറ്റ്ഫ്ലിക്സിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഇനി മുതൽ ഇങ്ങനെയൊരു സന്ദേശം കണ്ടേക്കാം. "ഈ അക്കൗണ്ടിന്റെ ഉടമ നിങ്ങൾ അല്ലെങ്കിൽ, ഇനിയും നെറ്റ്ഫ്ലിക്സ് കാണാൻ നിങ്ങൾക്ക് സ്വന്തമായി അക്കൗണ്ട് ആവശ്യമാണ്". നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് നെറ്റ്ഫ്ലിക്സ് പറയുന്നു. ഏതാനും അക്കൗണ്ടുകളിൽ മാത്രമാണ് ഇപ്പോൾ മാറ്റമുള്ളത്.

   അംഗീകൃത അക്കൗണ്ടുകളിൽ നിന്ന് മാത്രം അക്കൗണ്ട് ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള നടപടിയാണിതെന്ന് നെറ്റ്ഫ്ലിക്സ് പറയുന്നു. ഘട്ടംഘട്ടമായി എല്ലാവരിലും പുതിയ സന്ദേശമെത്തും. ഉപയോക്താക്കൾക്ക് സ്വന്തം അക്കൗണ്ടാണെന്ന് തെളിയിക്കാൻ മെയിൽ വഴിയോ ടെക്സ്റ്റ് മെസേജ് ആയോ ഒരു കോഡ് ലഭിക്കും.

   നിലവിൽ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവരായി നിരവധി പേരുണ്ടെങ്കിലും ഇതിൽ ഭൂരിഭാഗവും മറ്റുള്ളവരുടെ അക്കൗണ്ടുകളിൽ നിന്നാണ് കാണുന്നത്. അമേരിക്കയിൽ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവരിൽ 40 ശതമാനം പേർ മറ്റുള്ളവരുടെ അക്കൗണ്ടിൽ നിന്നാണ് കാണുന്നതെന്ന് സർവേ ഉണ്ടായിരുന്നു. ഫെബ്രുവരിയിൽ നടത്തിയ മറ്റൊരു പഠനത്തിൽ 72 ശതമാനം ആളുകൾ തങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകുന്നതായി പറഞ്ഞിരുന്നു.

   Also Read-'മൈ ഡിയര്‍ മച്ചാന്‍സ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

   2017 ഒക്ടോബറിലെ കണക്കുകൾ പ്രകാരം അമേരിക്കയിലെ 52.77 ദശലക്ഷം വരിക്കാരാണ് നെറ്റ്ഫ്ലിക്സിന് ഉള്ളത്. ലോകത്തെമ്പാടുമായി 109.25 ദശലക്ഷം വരിക്കാരുണ്ട്. മൂന്ന് വർഷങ്ങൾക്കിപ്പുറം ഒടിടി പ്ലാറ്റ്ഫോമുകൾ കൂടുതൽ സജീവമായ കാലത്ത് വരിക്കാരുടെ എണ്ണം അനേകം പ്രതി വർധിച്ചിട്ടുണ്ട്.

   ചെറു വീഡിയോകള്‍ കാണാനും മറ്റൊന്ന് കാണുന്നതിന് സ്വൈപ്പ് ചെയ്യാനും കഴിയുന്ന വീഡിയഫോര്‍മാറ്റ് നെറ്റ്ഫ്ലിക്സ് അടുത്തിടെ തുടങ്ങിയിരുന്നു. നിലവിൽ ഐഫോൺ ഉപയോക്താക്കൾക്കാണ് ഈ ഓപ്ഷൻ ഉള്ളത്. ഫാസ്റ്റ് ലാഫ്‌സ് എന്ന പേരിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

   അതേസമയം, ഇന്ത്യൻ പ്രേക്ഷകർക്കായി നിരവധി സീരീസുകളും സിനിമകളുമാണ് നെറ്റ്ഫ്ലിക്സിൽ എത്തുന്നത്. പതിമൂന്ന് സിനിമകളും 15 സീരീസുകളും അടക്കം 41 ടൈറ്റിലുകൾ ആണ് നെറ്റ്ഫ്ലിക്സ് കഴിഞ്ഞയാഴ്ച്ച ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

   തപ്സി പന്നു കൊങ്കണ സെൻ ശർമ്മ, അതിഥി റാവു, ഷെഫാലി ഷാ, സൊനാക്ഷി സിൻഹ, ബോബി ഡിയോൾ, അർജുൻ രാംപാൽ, വിക്രാന്ത് മാസി, കാർത്തിക് ആര്യൻ, ധനുഷ്, നീന ഗുപ്ത, അർജുൻ കപൂർ, മിഥില പാൽക്കർ, മാഘവൻ, ജോൺ എബ്രഹാം, ജോജു ജോർജ് തുടങ്ങി വൻ താരനിരയുടെ റിലീസുകളാണുള്ളത്. മണി രത്നം, അഭിഷേക് ചൗധരി, വിക്രമാദിത്യ മോട്‌വാന, അനുഷ്കാ ശർമ്മ, ഇംത്യാസ് അലി, ഏക്താ കപൂർ, റൂണി സ്ക്രൂവാല തുടങ്ങിയ പ്രമുഖരുടേതാണ് സിനിമകൾ. 2020 ൽ 31 ഇന്ത്യൻ ടൈറ്റിലുകളും നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു.
   Published by:Naseeba TC
   First published:
   )}