HOME /NEWS /Film / 'മൈ ഡിയര്‍ മച്ചാന്‍സ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

'മൈ ഡിയര്‍ മച്ചാന്‍സ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മൈ ഡിയർ മച്ചാൻസ്

മൈ ഡിയർ മച്ചാൻസ്

Dulquer Salmaan releases first look poster of the movie My Dear Machans | ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്തു

  • Share this:

    ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന മൈ ഡിയര്‍ മച്ചാന്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളികളുടെ യുവ താരം ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്തു.

    യുവതാരങ്ങളായ അഷ്ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. വ്യത്യസ്തമായ സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.

    പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള 'മൈ ഡിയര്‍ മച്ചാന്‍സ്' ഒരു ഫാമിലി എന്റർടൈനർ കൂടിയാണ്. സൗഹൃദം പ്രമേയമായി വരുന്ന ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും വളരെ ഹൃദ്യമായി സൗഹൃദത്തിന്‍റെ രസവും നോവും ആഹ്ളാദവുമൊക്കെ ഈ ചിത്രം ഒപ്പിയെടുക്കുന്നു.

    അപ്രതീക്ഷിതമായി വരുന്ന ചില തിരിച്ചടികളെ വളരെ പോസിറ്റീവായി കണ്ട് അതിജീവിക്കുന്ന ഈ ചെറുപ്പക്കാരുടെ ജീവിതം പുതിയൊരു സന്ദേശം കൂടി യൂത്തിന് പകര്‍ന്നു നല്‍കുകയാണ്.

    രാഹുല്‍ മാധവ് (കണ്ണന്‍) അഷ്കര്‍ സൗദാന്‍ (അജു) , ആര്യന്‍ ( അപ്പു) , അബിന്‍ ജോണ്‍ (വിക്കി) ഈ സൗഹൃദക്കൂട്ടമാണ് പ്രേക്ഷകരെ രസിപ്പിക്കുന്നത്. ഇവരുടെ സൗഹൃദ ജീവിതത്തിലേക്ക് കടന്നുവരുന്ന വില്ലനാണ് ബാല (രംഗനാഥന്‍), ബാല പ്രതിനായക വേഷത്തിലാണ് ചിത്രത്തിലുള്ളത്. നീരജയാണ് (ശാലിനി) നായിക. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്.

    പാലക്കാട്, ഒറ്റപ്പാലം, പൊന്നാനി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സാജു കൊടിയന്‍, സായ്കുമാര്‍, കോട്ടയം പ്രദീപ്, കിച്ചു, അമീര്‍ നിയാസ്, നവാസ് ബക്കര്‍, ചാലി പാല, മേഘനാഥന്‍, ഉണ്ണി നായര്‍, ബോബന്‍ ആലുംമ്മൂടന്‍, നീരജ, ആര്യനന്ദ, ബിസ്മി നവാസ്, നീന കുറുപ്പ്, സ്നേഹ മറിമായം, സീത എന്നിവരാണ് അഭിനേതാക്കള്‍.

    ബാനര്‍ - ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം - ബെന്‍സി നാസര്‍, സംവിധാനം- ദിലീപ് നാരായണന്‍, ഛായാഗ്രഹണം- പി. സുകുമാര്‍, കഥ/തിരക്കഥ വിവേക്, മുഹമ്മദ് ഹാഷിം, ഗാനരചന- എസ്. രമേശന്‍ നായര്‍, ബി ഹരിനാരായണന്‍, സംഗീതം- വിഷ്ണു മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍, എഡിറ്റര്‍- ലിജോ പോള്‍, കലാ സംവിധാനം- അജയ് മങ്ങാട്, ദേവന്‍ കൊടുങ്ങല്ലൂര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സോബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്, ചീഫ് അസോസിയേറ്റ്- ഷൈജു കെ. ജി., സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍.

    Summary: Dulquer Salmaan released the first-look poster of the movie 'My Dear Machans', a youth-oriented film starring Bala, Rahul Madhav, Ashkar Saudan et.al. The plot revolves around romance, action and humour

    First published:

    Tags: Bala actor, My Dear Machans